പ്രഫഷനൽ ഫുട്ബാളിനോട് വിടപറഞ്ഞ് ആര്യൻ റോബൻ

മുംബൈ: ഹോളണ്ട് മുൻ താരം ആര്യൻ റോബൻ പ്രഫഷനൽ ഫുട്ബാളിൽനിന്ന് വിരമിച്ചു. ചെൽസിയുടെയും റിയൽ മാഡ്രിഡിന്‍റെയും ബയേ ൺ മ്യൂണിച്ചിന്‍റെയും വിങ്ങുകളിലെ കരുത്തുറ്റ പോരാളിയായിരുന്ന റോബൻ തന്‍റെ 19 വർഷത്തെ കളിജീവിതത്തിൽ 606 മത്സരങ്ങള ിൽനിന്ന് 210 ഗോളുകളാണ് നേടിയത്.

റിയൽ മാഡ്രിഡിന് ലാലിഗ, സ്പാനിഷ് സൂപർ കപ്പ് കിരീടങ്ങളും ചെൽസിക്ക് രണ്ട് പ്രീമിയർ ലീഗ് കിരീടവും നേടിക്കൊടുക്കുന്നതിൽ റോബൻ നിർണായക പങ്ക് വഹിച്ചു. 10 വർഷത്തോളം ബയേൺ മ്യൂണിച്ചിൽ കളിച്ച താരം എട്ട് തവണ ബുണ്ടസ് ലിഗയും 2013ൽ ചാമ്പ്യൻസ് ലീഗ് കിരീടവും ക്ലബിന് നേടിക്കൊടുത്തു.

'എന്‍റെ ജീവിതത്തിൽ എടുക്കേണ്ടിവന്ന ഏറ്റവും പ്രയാസകരമായ തീരുമാനമായിരുന്നു ഇത്. ഹൃദയും മനസും തമ്മിൽ ഏറ്റുമുട്ടിയ തീരുമാനം.' -വിരമിക്കലിനെ കുറിച്ച് ആര്യൻ റോബൻ പറഞ്ഞു.

2018ലെ റഷ്യൻ ലോകകപ്പിന് ഹോളണ്ട് യോഗ്യത നേടാനാവാതെ പുറത്തായതിനെ തുടർന്ന് അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് റോബൻ വിരമിച്ചിരുന്നു.

Tags:    
News Summary - Arjen Robben retires -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.