പുതിയ ജഴ്​സിയിലും രക്ഷയില്ല; വെ​നി​സ്വ​ലക്കെതിരെ അര്‍ജന്റീനക്ക് ദയനീയ തോല്‍വി

മഡ്രിഡ്​: ലോകകപ്പിനു ശേഷം ദേശീയ ടീമിലേക്ക്​ തിരിച്ചുവന്ന പടനായകന്​ തോൽവിയോടെ വരവേൽപ്​​. കോപ്പ ​അമേരിക്ക ചാമ്പ്യൻഷിപ്പിന്​ മുന്നോടിയായുള്ള സൗഹൃദ മത്സരത്തിൽ പുത്തൻ ജഴ്​സിയണിഞ്ഞെത്തിയ അർജൻറീനയെ വെനി​സ്വേല 3-1ന്​ ത ോൽപിച്ചു. മെസ്സി പൂർണമായി നിറം മങ്ങിയപ്പോൾ, ഇൻറർ മിലാൻ താരം ലൊടാറോ മാർടിനസാണ്​ അർജൻറീനയുടെ ആശ്വാസ ഗോൾ നേട ിയത്​.

ലോകകപ്പിനു ശേഷം കളിച്ച ആറു മത്സരങ്ങളിലും പുറത്തിരുന്ന ലയണൽ മെസ്സി തിരിച്ചെത്തുന്നതോടെ അർജൻറീ ന ഫോമിലേക്കുയരുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. മെസ്സിക്കൊപ്പം ഗോൺസാലോ മാർടിനസിനെയും ലൊടാറോ മാർടിനസിനെയും മുന്നേറ്റത്തിൽ കളിപ്പിച്ചാണ്​ കോച്ച്​ ലയണൽ സ്​കാലോണി വെനിസ്വലക്കെതിരെ തന്ത്രം മെനഞ്ഞത്​. എന്നാൽ, കോപ്പ അമേരിക്ക പോരാട്ടത്തിനു മു​െമ്പ പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ വേണ്ടിവരുമെന്ന്​ വിളിച്ചോതുന്നതായിരുന്നു ആറാം മിനിറ്റിൽതന്നെ വഴങ്ങിയ ഗോൾ.

ഗബ്രിയേൽ മെർകാഡോ പിഴവുവരുത്തിയപ്പോൾ, ലോങ്​ പാസ്​ പിടിച്ചെടുത്ത്​ വെനി​േസ്വലൻ സ്​ട്രൈക്കർ സലോമൻ റൊണ്ടോൺ മനോഹരമായി വലകുലുക്കി. ആദ്യ പകുതിക്കു​ മു​േമ്പ ജോൺ മറില്ലോ (44) ലോങ്​ റെയ്​ഞ്ചർ ഷോട്ടിൽ വെനി​േസ്വലക്കായി രണ്ടാം ഗോളും നേടിയതോടെ അർജൻറീന പ്രതിരോധത്തിലായി. രണ്ടാം പകുതി ലൊടാറോ മാർടിനസി​​െൻറ (59) ഗോളിൽ അർജൻറീന തിരിച്ചുവരവിന്​ ശ്രമിച്ചു. പക്ഷേ, 76ാം മിനിറ്റിൽ പെനാൽറ്റികൂടി (ജോസഫ്​ മാർടിനസ്​) വെനി​േസ്വല​യുടെ രക്ഷക്കെത്തിയപ്പോൾ, അർജൻറീനയു​െട പ്രതീക്ഷ നഷ്​ടമായി.

മൊറോക്കക്കെതിരെ 27നാണ്​ അർജൻറീനയുടെ അടുത്ത സൗഹൃദ മത്സരം. മത്സരശേഷം പേശി വലിവ്​ അനുഭവപ്പെട്ട മെസ്സി കളിക്കുമോയെന്ന കാര്യം സംശയമാണ്​. മറ്റു മത്സരങ്ങളിൽ മെക്​സികോ ചിലിയെയും (3-1) ​െപറു പരഗ്വയെയും (1-0), ഉറുഗ്വായ്​ ഉസ്​ബകിസ്​താനെയും (3-0) തോൽപിച്ചു.

Tags:    
News Summary - argentina vs venezuela- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.