അ​േൻറാണിയോ ​കോണ്ടെ ഇൻറർ മിലാൻ കോച്ച് ​

മിലാൻ: ഇൻറർ മിലാൻ പരിശീലകനായി അ​േൻറാണിയോ ​ കോണ്ടെ നിയമിതനായി. മൂന്നു വർഷത്തേക്ക്​ 90 ലക്ഷം യൂറോ പ്രതിഫലത്തില ാണ്​ 49കാരനുമായി ക്ലബ്​ കരാറൊപ്പിട്ടത്​. ലൂസിയാനോ സ്​പല്ലേറ്റി രാജിവെച്ച ഒഴിവിലാണ്​ കോണ്ടെയുടെ നിയമനം.

യുവൻറസിനൊപ്പം മൂന്ന്​ സീരീ എ കിരീടങ്ങൾ നേടിയിട്ടുള്ള മുൻ ദേശീയതാരവും പരിശീലകനുമായ കോണ്ടെ ചെൽസിക്കൊപ്പം പ്രീമിയർ ലീഗ്​, എഫ്​.എ കപ്പ്​ കിരീടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്​.

2017-18 സീസണിനൊടുവിൽ ചെൽസി പരിശീലകസ്ഥാനത്തുനിന്ന്​ പുറത്താക്കപ്പെട്ട​ശേഷം ഒരു വർഷത്തോളമായി കോച്ചിങ്ങിൽനിന്ന്​ വിട്ടുനിൽക്കുകയായിരുന്നു കോണ്ടെ.
Tags:    
News Summary - Antonio Conte named new Inter Milan coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.