ടൊറേൻറാ: ഇന്ത്യക്കെതിരായ ആദ്യ ട്വൻറി20 മത്സരത്തിൽ പരിക്കുകാരണം പിന്മാറിയ വിൻഡീസ് ഒാൾറൗണ്ടർ ആന്ദ്രേ റസൽ കാനഡയിൽ നടക്കുന്ന േഗ്ലാബൽ ടി20യിൽ കളിക്കാനിറങ്ങിയത് വിവാദമായി. കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഇന്ത്യക്കെതിരായ ആദ്യത്തെ രണ്ട് ട്വൻറി20കളിൽ റസൽ കളിക്കില്ലെന്ന് വിൻഡീസ് ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ചയാണ് അറിയിച്ചത്.
എന്നാൽ, മണിക്കൂറുകൾ പിന്നിടുന്നതിനുമുേമ്പ താരം എഡ്മോൻറൺ റോയൽസിനെതിരെ ക്രിസ് ഗെയിൽ നേതൃത്വം നൽകുന്ന വാൻകൂവർ നൈറ്റ്സിനായി കളത്തിലിറങ്ങി. എന്നാൽ, നേരിട്ട ആദ്യ പന്തിൽതന്നെ ബെൻ കട്ടിങ്ങിെൻറ പന്തിൽ ബൗൾഡായ റസൽ റണ്ണൊന്നുമെടുക്കാതെ മടങ്ങി. ദേശീയ ടീമിനേക്കാൾ പണത്തിന് പ്രാധാന്യം നൽകി ടീമിനെ വഞ്ചിച്ചുെവന്ന തരത്തിലാണ് ആരാധക പ്രതികരണം. റസലിന് പകരക്കാരനായി ജേസൺ മൊഹമ്മദാണ് വിൻഡീസ് ടീമിലിടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.