ശുചീകരണത്തിന് ഇറങ്ങി അനസ് എടത്തൊടികയും; വീഡിയോ എടുക്കരുതെന്ന് അപേക്ഷ

മലപ്പുറം: പ്രളയം നാശംവിതച്ച വാഴക്കാട് മേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളിൽ സജീവമായി അന്താരാഷ്​ട്ര ഫുട്ബാൾ താരം അ നസ് എടത്തൊടിക. സ്വന്തം നാടായ കൊണ്ടോട്ടി മുണ്ടപ്പലത്തുനിന്ന് നിരവധി യുവാക്കൾക്കൊപ്പമാണ് അനസ് എത്തിയത്.

വ ാലില്ലാപ്പുഴയിലെ ചില വീടുകൾ ഇവർ വൃത്തിയാക്കി. ഫുട്ബാൾതാരം ചെയ്യുന്ന പ്രവൃത്തിയായി ഇതിനെ കാണരുതെന്നും സാധാരണ മനുഷ്യനായാണ് ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും അനസ് പറഞ്ഞു. ദുരിതബാധിതരെ സഹായിക്കാൻ കഴിയുന്നവരെല്ലാം രംഗത്തിറങ്ങണമെന്നും അദ്ദേഹം അഭ്യർഥിച്ചു.


Tags:    
News Summary - anas edathodika

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.