Posted On
date_range Updated On
date_range സ്നേഹത്തിന് നന്ദി; ബ്ലാസ്റ്റേഴ്സിൽ തുടരും - അനസ്
മലപ്പുറം: അന്താരാഷ്ട്ര ഫുട്ബാളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ ഡിഫൻഡർ അ നസ് എടത്തൊടിക ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിെൻറ താരമായി തുടരും. ബ്ലാസ്റ്റേഴ്സ് വിടാൻ തീരുമാനിച്ചിട്ടില്ലെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ക്ലബിന് തന്നെ വേണ്ടെങ്കിൽ മറ്റു വഴികൾ തേടും. ടീമിനൊപ്പം ചേരാൻ ബ്ലാസ്റ്റേഴ്സ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
വിരമിക്കൽ പ്രഖ്യാപനത്തിന് ശേഷം വരുന്ന പ്രതികരണങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി. ഉചിതമായ തീരുമാനമെന്നാണ് മനസ്സ് പറയുന്നത്. പുതിയ തലമുറക്ക് വേണ്ടി വഴിമാറുന്നു. ടീമുകൾക്ക് തന്നെ ആവശ്യമുള്ളിടത്തോളം ഫുട്ബാളിൽ തുടരും. ഐ.എസ്.എൽ, ഐ ലീഗ് എന്ന വ്യത്യാസമൊന്നുമില്ല. ഒരു ക്ലബിനെയും അങ്ങോട്ട് സമീപിക്കില്ല.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ട്. സുഹൃത്തുക്കളുടെ അഭ്യർഥന തള്ളിക്കളയാനാവാത്തതിനാൽ കളി പൂർണമായും നിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അനസ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.