Posted On
date_range Updated On
date_range ആദ്യ ഇന്ത്യൻ ജഴ്സി ആദ്യ പരിശീലകന് സമ്മാനിച്ച് അനസ് പുതിയ സീസണിന്
കൊണ്ടോട്ടി: ആദ്യ ഇന്ത്യൻ ജഴ്സി ആദ്യ പരിശീലകന് സമ്മാനിച്ച് ഇന്ത്യൻ ഫുട്ബാൾ താരം അനസ് എടത്തൊടിക പുതിയ സീസണിന് പുറപ്പെട്ടു. വ്യാഴാഴ്ച കരിപ്പൂർ വിമാനത്താവളത്തിൽ നിന്നാണ് ഐ.എസ്.എൽ നാലാം സീസൺ, ഏഷ്യൻ കപ്പ് യോഗ്യത മത്സര ക്യാമ്പ് എന്നിവക്കായി പുറപ്പെട്ടത്. ഇന്ത്യൻ ക്യാമ്പ് മുംബൈയിലും ടാറ്റാ ടീമിെൻറ ക്യാമ്പ് തായ്ലൻഡിലുമാണ്.
അരിമ്പ്ര ജി.വി.എച്ച്.എസ്.എസിൽ നടക്കുന്ന ഉപജില്ല ഫുട്ബാൾ ക്യാമ്പിലെത്തിയാണ് ആദ്യപരിശീലകൻ സി.ടി. അജ്മലിന് ജഴ്സി സമ്മാനിച്ചത്. ഉപജില്ല ഫുട്ബാൾ ടീം ക്യാപ്റ്റൻമാരും ഭാരവാഹികളും ചേർന്ന് അനസിന് യാത്രയയപ്പ് നൽകി. ഈ വർഷം ഇറാനിൽ നടന്ന ഏഷ്യൻ സ്കൂൾ ഫുട്ബാളിൽ ഇന്ത്യക്കായി ബൂട്ടണിഞ്ഞ ജുനൈൻ അരിമ്പ്രയെ അനസ് പൊന്നാടയണിയിക്കുകയും ഉപഹാരം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.