Posted On
date_range Updated On
date_range റഫറിക്കെതിരെ വംശീയ അധിക്ഷേപം; മിനർവ ഉടമക്ക് വിലക്കും പിഴയും
കൊൽക്കത്ത: റഫറിയെ വംശീയമായി അധിക്ഷേപിച്ചതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ െഎ ലീഗ് ചാമ്പ്യന്മാരായ മിനർവ പഞ്ചാബിെൻറ ഉടമസ്ഥൻ രഞ്ജിത്ത് ബജാജിന് ഓൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷൻ (എ.െഎ.എഫ്.എഫ്) ഒരു വർഷം വിലക്കും 10 ലക്ഷം രൂപ പിഴയും വിധിച്ചു. അണ്ടർ 18 യൂത്ത് ലീഗിൽ മിനർവയും ഐസോൾ എഫ്.സിയും തമ്മിൽ ഷില്ലോങ്ങിൽ നടന്ന മത്സരത്തിനിടെയാണ് രഞ്ജിത്ത് ബജാജ് റഫറിയെ വംശീയമായി അധിക്ഷേപിച്ചത്.
ഒരു വർഷത്തിനിടെ നാലാമത്തെ കുറ്റം ചെയ്തതിനെ തുടർന്നാണ് ശിക്ഷ. വിലക്ക് നിലനിൽക്കുേമ്പാൾ എ.െഎ.എഫ്.എഫ് നടത്തുന്ന ഒരു മത്സരത്തിനും സ്റ്റേഡിയത്തിൽ പ്രവേശിക്കാൻ ബജാജിന് സാധിക്കില്ല. പിഴത്തുകയായ 10 ലക്ഷം 10 ദിവസത്തിനുള്ളിൽ അടക്കാനും എ.െഎ.എഫ്.എഫ് നിർദേശമുണ്ട്.a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.