Posted On
date_range Updated On
date_range യൂറോപ ലീഗ് പ്ലേ ഒാഫ്: മിലാനും എവർട്ടനും ജയം
ലണ്ടൻ: യുവേഫ യൂറോപ ലീഗ് പ്ലേ ഒാഫ് മത്സരങ്ങളിൽ വമ്പന്മാരായ എ.സി മിലാനും എവർട്ടനും ജയം. ആദ്യപാദ മത്സരത്തിൽ എ.സി മിലാൻ 6-0ന് മാസിഡോണിയൻ ക്ലബ് ഷ്കെൻഡിയയെ തരിപ്പണമാക്കിയപ്പോൾ, ക്രൊയേഷ്യൻ ക്ലബ് ഹാഡ്യൂക് സ്പ്ലിറ്റിനെ 2-0നാണ് എവർട്ടൻ മറികടന്നത്.
മിലാനായി പോർേട്ടായിൽനിന്ന് ഇത്തവണ ക്ലബിലെത്തിയ പോർചുഗീസ് താരം ആന്ദ്രേ സിൽവയും റിക്കാർഡോ മോൺഡോലിവോയും രണ്ടു ഗോൾ വീതം നേടിയപ്പോൾ, ഫാബിയോ ബോറിനി, ലുക്കാ അേൻറാണെല്ലി എന്നിവർ ഒാരോ ഗോൾ വീതം നേടി. ഹാഡ്യൂക് സ്പ്ലിറ്റിനിനെതിരെ എവർട്ടനിനായി മിക്കായേൽ കാനെ, ഇദ്രിസ ഗുയെ എന്നിവരാണ് ഗോൾ നേടിയത്. മാഞ്ചസ്റ്ററിൽ നിന്ന് ഇൗ സീസണിൽ കൂടുമാറി ക്ലബിലെത്തിയ സൂപ്പർ താരം വെയ്ൻ റൂണിയുടെ പാസിൽ നിന്നായിരുന്നു എവർട്ടനിെൻറ രണ്ടാം ഗോൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.