വിദേശക്കളരി കഴിഞ്ഞു, ഇനി ഒരുക്കം നാട്ടില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മൂന്നാം സീസണ് മുന്നോടിയായി വിദേശ പരിശീലനത്തിനും സന്നാഹ മത്സരങ്ങള്‍ക്കുമായി പുറപ്പെട്ട ടീമുകള്‍ മടങ്ങിയത്തെുന്നു. സീസണ്‍ കൊടിയേറാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കെ നാട്ടില്‍ മടങ്ങിയത്തെുന്ന ടീമുകള്‍ കിരീടപ്പോരാട്ടത്തിനുള്ള അവസാനവട്ട തയാറെടുപ്പിലേക്ക് കടക്കും. പ്രീ സീസണ്‍ വിദേശ ക്യാമ്പ് പൂര്‍ത്തിയാക്കി ഡല്‍ഹി ഡൈനാമോസ്, എഫ്.സി പുണെ സിറ്റി ടീമുകള്‍ നാട്ടിലേക്ക് മടങ്ങി. അടുത്ത ദിവസങ്ങളിലായി മറ്റു ടീമുകളും നാട്ടിലേക്ക് തിരിക്കും. കേരള ബ്ളാസ്റ്റേഴ്സ് തായ്ലന്‍ഡ് ക്ളബുമായി അവസാന സൗഹൃദ മത്സരത്തിന് ഞായറാഴ്ചയിറങ്ങും. ടീം രണ്ടു സന്നാഹ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. പട്ടായ യുനൈറ്റഡുമായാണ് അവസാന പരിശീലന മത്സരം. ആദ്യ മത്സരത്തില്‍ ബിഗ് ബാങ് ചുല യുനൈറ്റഡിനെ തോല്‍പ്പിക്കുകയും  തായ് പ്രീമിയര്‍ ലീഗിലെ രണ്ടാം സ്ഥാനക്കാരായ ബാങ്കോക്ക് യുനൈറ്റഡുമായി സമനില പിടിക്കുകയും ചെയ്ത ആവേശത്തിലാണ് ബ്ളാസ്റ്റേഴ്സ് ഇന്നിറങ്ങുക. 20ന് ടീം കൊച്ചിയിലേക്ക് തിരിച്ചത്തെും.

കൊച്ചിയിലായിരിക്കും ശേഷിക്കുന്ന ദിവസങ്ങള്‍ പരിശീലനം നടത്തുക. ടീമിനൊപ്പം ചേരാത്ത  ബെല്‍ഫോര്‍ട്ട്, നസോണ്‍, വിനീത്, റിനോ ആന്‍േറാ, മെഹ്താബ് ഹുസൈന്‍, ഗുര്‍വീന്ദര്‍ സിങ്, കാദിയോ ബോറിസ് തുടങ്ങിയവര്‍ കൊച്ചിയില്‍ ടീമിനൊപ്പം ചേര്‍ന്നേക്കും.  ഇറ്റലിയില്‍ പരിശീലിക്കുന്ന ചെന്നൈയിന്‍ എഫ്.സി നാലു സന്നാഹ മത്സരങ്ങളും ജയിച്ച് ഗംഭീര തയാറെടുപ്പിലാണ് തിരിക്കുന്നത്. മിക്ക താരങ്ങളും ഇതിനകം ടീമിനൊപ്പം ചേര്‍ന്നു. ചെന്നൈയിന്‍ 21ന് തിരികെയത്തെും. ഇംഗ്ളണ്ടിലും സ്വീഡനിലുമായി പരിശീലനം നടത്തിയ ഡല്‍ഹി ഡൈനാമോസ് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബായ വെസ്റ്റ് ബ്രോംവിച്ചിനോട് 1-0ന് തോറ്റെങ്കിലും അഭിമാനമുയര്‍ത്തി. നാലു മത്സരങ്ങളില്‍ രണ്ടെണ്ണം ജയിച്ചു.

സ്വീഡന്‍ ക്ളബ് അസിറിസ്കിനെ  3-2ന് തോല്‍പിച്ച ടീം കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ തിരിച്ചത്തെി. യു.എ.ഇയില്‍ സന്നാഹത്തിനിറങ്ങിയ മുംബൈ സിറ്റി എഫ്.സി  കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ വിജയിച്ചപ്പോള്‍ ഒന്ന് സമനിലയിലായി. പരിശീലന മത്സരത്തില്‍ പ്രഥമ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊല്‍ക്കത്തക്കാണ് അടിപതറിയത്. സ്പാനിഷ് ടീമായ അത്ലറ്റികോ ഡി പിന്‍േറായോട് മൂന്നിനെതിരെ നാലുഗോളുകള്‍ക്കാണ് വംഗനാട്ടുകാര്‍ തോറ്റത്. സ്പെയിനില്‍ പരിശീലനത്തിന് പോയ എഫ്.സി പുണെ സിറ്റി നാലാഴ്ച നീണ്ട പരിശീലനത്തിന് ശേഷം തിരിച്ചത്തെി. ദുബൈയില്‍ മത്സരിക്കാനിറങ്ങിയ നോര്‍ത് ഈസ്റ്റ് യുനൈറ്റഡിനും അടിപതറി. എമിറേറ്റ്സ് ഫുട്ബാള്‍ ക്ളബിനോട് 2-1ന് ടീം തോറ്റു. ബ്രസീലിലെ സീക്കോ അക്കാദമിയിലേക്ക്  പറന്ന എഫ്.സി ഗോവക്ക് രണ്ട് സന്നാഹ മത്സരങ്ങളിലും വിജയിക്കാനായില്ല. .  25നാണ് ടീം ഗോവയിലേക്ക് മടങ്ങുക.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.