ഇംഗ്ളണ്ടില്‍ ഗോള്‍മഴ: മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സനല്‍, ലെസ്റ്റര്‍ ടീമുകള്‍ക്ക് ജയം

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ഗോള്‍മഴ പെയ്യിച്ച് വമ്പന്മാര്‍. ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി 3-0ത്തിന് ബേണ്‍ലിയെ കീഴടക്കിയപ്പോള്‍, ആഴ്സനല്‍ 4-1ന് ഹള്‍സിറ്റിയെയും, മാഞ്ചസ്റ്റര്‍ സിറ്റി 4-0ത്തിന് എ.എഫ്.സി ബേണ്‍ മൗത്തിനെയും തോല്‍പിച്ചു. തുടര്‍ച്ചയായി അഞ്ചാം പോരാട്ടവും ജയിച്ച മാഞ്ചസ്റ്റര്‍ സിറ്റി പോയന്‍റ് പട്ടികയില്‍ (15) എതിരില്ലാതെ ഒന്നാമതത്തെി. മൂന്നാം ജയവുമായി ആഴ്സനല്‍ രണ്ടാം സ്ഥാനത്താണ്.
സ്വന്തം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ കെവിന്‍ ഡി ബ്രുയിന്‍, കെലിചി ഇഹെനാചോ, റഹിം സ്റ്റര്‍ലിങ്, ഇകെ ഗുന്‍ഡോഗന്‍ എന്നിവരാണ് സിറ്റിക്കായി വല കുലുക്കിയത്. ആദ്യ പകുതിയില്‍ രണ്ട് ഗോള്‍ പിറന്നിരുന്നു.

നിലവിലെ ചാമ്പ്യന്മാരായ ലെസ്റ്ററിന് സീസണിലെ രണ്ടാം ജയമാണിത്. ഹള്‍സിറ്റിയോടും ലിവര്‍പൂളിനോടും തോറ്റ് പോയന്‍റ് പട്ടികയില്‍ പത്തിന് പുറത്തായ ലെസ്റ്റര്‍ നിര്‍ണായക പോരാട്ടത്തില്‍ കളിയില്‍ തിരിച്ചത്തെി. ഇസ്ലാം സ്ളിമാനി ഇരട്ട ഗോള്‍ നേടിയപ്പോള്‍, ബേണ്‍ലിയുടെ ബെന്‍ മീയുടെ സെല്‍ഫ് ഗോളിലൂടെയായിരുന്നു മൂന്നാമത്തേത്. ഹള്‍സിറ്റിക്കെതിരെ എവേ മാച്ചിനിറങ്ങിയ ആഴ്സനലിനായി അലിക്സിസ് സാഞ്ചസ് ഇരട്ട ഗോള്‍ നേടി. ആദ്യ പകുതിയില്‍ പെനാല്‍റ്റി പാഴാക്കിയതിനുള്ള നഷ്ടപരിഹാരമായാണ് 17, 83 മിനിറ്റില്‍ സാഞ്ചസ് സ്കോര്‍ ചെയ്തത്. തിയോ വാല്‍കോട്ട്, ഗ്രനിത് ഷാക എന്നിവരുടെ വകയായിരുന്നു രണ്ട് ഗോളുകള്‍. മറ്റൊരു മത്സരത്തില്‍ വെസ്റ്റ്ബ്രോംവിച് 4-2ന് വെസ്റ്റ്ഹാം യുനൈറ്റഡിനെ തോല്‍പിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.