ന്യൂകാംപ്: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോൾ പോരിനിറങ്ങിയ വമ്പന്മാർക്ക് വിജയം. സെല്‍റ്റിക്കിനെ എതിരില്ലാത്ത ഏഴ് ഗോളിന് തകര്‍ത്ത് ബാഴ്സലോണ മികച്ച വിജയം നേടി. സ്വന്തം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഹാട്രിക്കാണ് ബാഴ്സക്ക് വൻലീഡ് സമ്മാനിച്ചത്. മത്സരത്തിൻെറ മൂന്നാം മിനിറ്റില്‍ തന്നെ മെസ്സി വലകുലുക്കി. ഡബിളടിച്ച് സുവാരസും പിന്നാലെ ഒാരോ ഗോളുകളുമായി നെയ്മറും ഇനിയേസ്റ്റയും തകർത്താടി ബാഴ്സയെ വമ്പൻ ലീഡിലെത്തിച്ചു.
കരുത്തരായ ബയണ്‍ മ്യൂണിക്ക് ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് റോസ്റ്റോവിനെ തോല്‍പിച്ചു. ഡബിള്‍ ഗോളുമായി കിമ്മിച്ചും ലെവന്‍ഡോസ്‌കി, തോമസ് മുള്ളര്‍, ബെര്‍നറ്റ് എന്നിവരുടെ ഗോളുകളുമാണ് ബയണിന്റെ വിജയം ഗംഭീരമാക്കിയത്.
Barcelona 7-0 Celtic. All goals. #UCL pic.twitter.com/zURfmJuVKp
— FourFourTwoSingapore (@FourFourTwoSG) September 14, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.