കിങ്സ്റ്റണ്‍: കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആക്രമണനിരയില്‍ പ്രതീക്ഷയാവുകയാണ് ഹെയ്തിയുടെ ഡക്കന്‍സ് നാസണ്‍. 22കാരനായ ഈ സ്ട്രൈക്കര്‍ ബ്ളാസ്റ്റേഴ്സില്‍ ചേര്‍ന്ന ദിനം ലോകകപ്പ് യോഗ്യതാമത്സരത്തില്‍ ഗോളടിച്ച് ശ്രദ്ധേയനായി. കോണ്‍കകാഫ് മേഖലയിലെ യോഗ്യതാ മത്സരത്തില്‍ ജമൈക്കയെ 2-0ത്തിനാണ് ഹെയ്തി തോല്‍പിച്ചത്. 88ാം മിനിറ്റിലാണ് നാസണ്‍ ഗോള്‍ നേടിയത്. കെവിന്‍ പിയറിയിലൂടെ 68ാം മിനിറ്റിലാണ് ഹെയ്തി ലീഡ് നേടിയത്. മറ്റൊരു ബ്ളാസ്റ്റേഴ്സ് താരമായ കെര്‍വന്‍സ് ബെല്‍ഫോട്ടും ഈ മത്സരത്തില്‍ കളിച്ചു. അതേസമയം, ഒക്ടോബര്‍ അഞ്ചിന് അത്ലറ്റികോ ഡി കൊല്‍ക്കത്തക്കെതിരെ കൊച്ചിയില്‍ കേരളാ ബ്ളാസ്റ്റേഴ്സിന്‍െറ ആദ്യ ഹോം മത്സരത്തില്‍ നാസണ് കളിക്കാനാവില്ല.
ഒമ്പതിന് ഡല്‍ഹി ഡൈനാമോസിനെതിരെയും ഈ യുവതാരം കളിക്കില്ല. അഞ്ചിനും 11നും ഹെയ്തിക്ക് യോഗ്യതാമത്സരമുണ്ട്. അഞ്ചിന് ഫ്രഞ്ച് ഗയാനക്കും 11ന് സെന്‍റ് കിറ്റ്സ് ആന്‍ഡ് നെവിസിനുമെതിരെയാണ് ഹെയ്തിയുടെ പോരാട്ടം. ഈ മത്സരങ്ങള്‍ക്ക് ശേഷമാകും നാസണ്‍ ടീമിനൊപ്പം ചേരുക.
മറ്റ് പല ഹെയ്തി താരങ്ങളെപ്പോലെ ഫ്രാന്‍സിലാണ് നാസണും ജനിച്ചത്. കഴിഞ്ഞവര്‍ഷത്തെ കോണ്‍കകാഫ് ടൂര്‍ണമെന്‍റിലാണ് ശ്രദ്ധ നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.