ബാഴ്സലോണ: പരിക്കിനെ തുടര്‍ന്ന് മൂന്നാഴ്ച വിശ്രമത്തിലായിരുന്ന സൂപ്പര്‍താരം ലയണല്‍ മെസ്സി ബാഴ്സയുടെ പരിശീലന ക്യാമ്പില്‍ മടങ്ങിയത്തെി. അരക്കെട്ടിനേറ്റ പരിക്കാണ് മെസ്സിയെ കളിക്കളത്തില്‍നിന്ന് പുറത്തിരുത്തിയത്. പരഗ്വേക്കെതിരായ ലോകകപ്പ് യോഗ്യതാമത്സരത്തിലും അര്‍ജന്‍റീനക്കായി മെസ്സി കളിക്കാനിറങ്ങിയില്ല. പ്രതിരോധനിരയിലെ ഫ്രഞ്ച് താരം സാമുവല്‍ ഉംതിതിയും പരിക്കു മാറി പരിശീലനത്തിനിറങ്ങി. രണ്ടുപേരും ഫിറ്റ്നസ് തെളിയിച്ചിട്ടില്ളെങ്കിലും പരിശീലനത്തിന് കളത്തിലിറങ്ങിയതായി ബാഴ്സ ഒൗദ്യോഗികമായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.