നതാല്‍ (ബ്രസീല്‍): കഴിഞ്ഞകാല ദുരിതങ്ങളെല്ലാം മറന്ന് ബ്രസീല്‍ ഫുട്ബാളിന് നല്ലനടപ്പ് കാലമാണിപ്പോള്‍. ഒളിമ്പിക്സ് സ്വര്‍ണനേട്ടത്തിനു പിന്നാലെ തൊട്ടതെല്ലാം പൊന്നാക്കിയ മഞ്ഞപ്പടക്ക് തെക്കനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലും വിജയക്കുതിപ്പ്. ഒമ്പതാം റൗണ്ടില്‍ ബൊളീവിയയെ മറുപടിയില്ലാത്ത അഞ്ചുഗോളിന് മുക്കിയ ബ്രസീല്‍ പോയന്‍റ് പട്ടികയില്‍ ഉറുഗ്വായ്ക്കു പിന്നില്‍ രണ്ടാമത്. സ്വന്തം മണ്ണിലെ പോരാട്ടത്തില്‍ നായകന്‍ നെയ്മര്‍ ഒരു ഗോള്‍ നേടുകയും രണ്ട് ഗോളിന് വഴിവെക്കുകയും ചെയ്തു.
ഉറുഗ്വായ് 3-0ത്തിന് വെനിസ്വേലയെ തകര്‍ത്ത് ഒന്നാം നമ്പര്‍ സ്ഥാനം നിലനിര്‍ത്തി. ബ്രസീലിനൊപ്പം പോരടിച്ച അര്‍ജന്‍റീനയെ പെറു 2-2ന് സമനിലയില്‍ തളച്ചു. മറ്റു മത്സരങ്ങളില്‍ എക്വഡോര്‍ കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലിയെയും (3-0), കൊളംബിയ 1-0ത്തിന് പരഗ്വേയെയും തോല്‍പിച്ചു. ശതാബ്ദി കോപ ചാമ്പ്യന്‍ഷിപ്പിനു പിന്നാലെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ദുംഗക്ക് പകരമത്തെിയ ടിറ്റെക്കു കീഴില്‍ ബ്രസീലിന്‍െറ തുടര്‍ച്ചയായ മൂന്നാം ജയമായിരുന്നു. നെയ്മറിനെ മുന്നില്‍നിര്‍ത്തി കളിതുടങ്ങിയ ബ്രസീല്‍ ആദ്യ മിനിറ്റ് മുതല്‍ മൈതാനം പിടിച്ചെടുത്തു. 11ാം മിനിറ്റില്‍ ബാഴ്സലോണ താരത്തിലൂടെ തന്നെ മഞ്ഞപ്പട ഗോള്‍വേട്ട തുടങ്ങി. മാഞ്ചസ്റ്റര്‍ സിറ്റി കൗമാരതാരം ഗബ്രിയേലിനൊപ്പം വണ്‍-ടു-വണ്‍ നീക്കത്തിലൂടെ ബൊളീവിയന്‍ പ്രതിരോധക്കോട്ട പിളര്‍ത്തി നേടിയ ഗോളിന്‍െറ പ്രകമ്പനം ആദ്യ പകുതി പിരിയുംവരെ തടര്‍ന്നു. ഫിലിപ് കൗടീന്യോ (26), ഫിലിപ് ലൂയിസ് (39), ഗബ്രിയേല്‍ ജീസസ് (44) എന്നിവര്‍ കൂടി സ്കോര്‍ ചെയ്തതോടെ 45 മിനിറ്റിനുള്ളില്‍ മഞ്ഞപ്പട നാല് ഗോളിന് മുന്നിലത്തെി. ലൂയിസും ജീസസും നേടിയ ഗോളിന് വഴിയൊരുക്കിയത് നെയ്മറായിരുന്നു. വന്‍ ലീഡുമായി ബ്രസീല്‍ രണ്ടാം പകുതി തുടങ്ങിയതോടെ എതിരാളികള്‍ തീര്‍ത്തും ദുര്‍ബലരായി. 68ാം മിനിറ്റില്‍ കളംവിട്ട നെയ്മറിനെ വന്‍ കരഘോഷത്തോടെയാണ് ഗാലറി യാത്രയാക്കിയത്. പകരമത്തെിയത് വില്യന്‍. 75ാം മിനിറ്റില്‍ റോബര്‍ട്ടോ ഫെര്‍മീന്യോയുടെ ഗോളോടെ ബ്രസീലിന്‍െറ വിജയം സമ്പൂര്‍ണമായി.
പെറുവിനെതിരെ മെസ്സിയില്ലാതെയിറങ്ങിയ അര്‍ജന്‍റീന ഒന്നാം പകുതിയില്‍ ലീഡ് നേടിയെങ്കിലും രണ്ടാം പകുതിയില്‍ ലീഡ് നിലനിര്‍ത്താനായില്ല. 16ാം മിനിറ്റില്‍ ഫ്യൂനസ് മോറിയും 77ാം മിനിറ്റില്‍ ഗോണ്‍സാലോ ഹിഗ്വെ്നും അര്‍ജന്‍റീനക്കായി സ്കോര്‍ ചെയ്തു. പൗലോ ഗരീറോയും (58), ക്രിസ്റ്റ്യന്‍ ക്യൂവയും (84) പെറുവിനായി ലക്ഷ്യം കണ്ടു. സ്വന്തം ഗ്രൗണ്ടിലിറങ്ങിയ ഉറുഗ്വായ്ക്കായി എഡിന്‍സണ്‍ കവാനി ഇരട്ട ഗോള്‍ നേടി (46, 79). നികളസ് ലോഡിറോയുടെ (29) വകയായിരുന്നു ആദ്യ ഗോള്‍. രണ്ട് ഗോളിന് വഴിയൊരുക്കിയ സുവാരസായിരുന്നു ഉറുഗ്വായ് നിരയിലെ സൂപ്പര്‍ താരം.
എഡിന്‍ കര്‍ഡോണയുടെ ഇഞ്ചുറി ടൈം ഗോളിലൂടെയായിരുന്നു പരഗ്വേക്കെതിരെ കൊളംബിയന്‍ ജയം. ചിലിക്കെതിരെ എക്വഡോറിനായി അന്‍േറാണിയോ വലന്‍സിയ, ക്രിസ്റ്റ്യന്‍ റമിറസ്, ഫിലിപ് കാസിഡോ എന്നിവര്‍ സ്കോര്‍ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.