ലണ്ടന്‍: പ്രമുഖ ഫുട്ബാള്‍ ഓണ്‍ലൈന്‍ ‘ഗോള്‍ ഡോട് കോമിന്‍െറ’ പ്രീമിയര്‍ ലീഗ് പ്ളെയര്‍ ഓഫ് ദി ഇയര്‍ പുരസ്കാരവും ലെസ്റ്റര്‍ സിറ്റിയുടെ സൂപ്പര്‍താരം റിയാദ് മെഹ്റസിന്. സഹതാരങ്ങളായ ജാമി വാര്‍ഡി, ഹാരി കെയ്ന്‍ എന്നിവരെ പിന്തള്ളിയാണ് വോട്ടെടുപ്പില്‍ മെഹ്റസ് ഒന്നാമതത്തെിയത്. ലെസ്റ്ററിനെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മെഹ്റസ് സീസണില്‍ 17 ഗോള്‍ നേടുകയും 11 എണ്ണത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു. പ്ളെയേഴ്സ് അസോസിയേഷന്‍, ഫാന്‍സ് പ്ളെയര്‍ ഓഫ് ദി ഇയര്‍ തുടങ്ങിയ പുരസ്കാരങ്ങളും മെഹ്റസ് സ്വന്തമാക്കിയിരുന്നു. സ്പാനിഷ് ലാ ലിഗ താരമായി ബാഴ്സലോണയുടെ ലൂയി സുവാരസിനെയും ഫ്രഞ്ച് ലീഗ് താരമായി പി.എസ്.ജി സ്ട്രൈക്കര്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച്ചിനെയും ഇറ്റാലിയന്‍ സീരി എ മികച്ച താരമായി നാപോളിയുടെ ഗോണ്‍സാലോ ഹിഗ്വെ്നെയും ജര്‍മന്‍ ബുണ്ടസ് ലിഗ താരമായി ഡാംസ്റ്റഡ് 98ന്‍െറ അയ്റ്റ സുലുവിനെയും തെരഞ്ഞെടുത്തു. വായനക്കാര്‍ക്കിടയിലെ വോട്ടിങ്ങിലൂടെയാണ് തെരഞ്ഞെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.