ഇസ്ലാമാബാദ്: സൂപ്പര്‍താരം ലയണല്‍ മെസ്സിയുടെ കുഞ്ഞുആരാധകനായി ലോകശ്രദ്ധ നേടിയ മുര്‍തസ അഹമദിയെന്ന അഞ്ചു വയസ്സുകാരന്‍ ഭീഷണി കാരണം കുടുംബ സമേതം പാകിസ്താനിലെ ഇസ്ലാമാബാദിലേക്ക് കടന്നു. ഗുണ്ടാസംഘം പണമാവശ്യപ്പെട്ടും തട്ടിക്കൊണ്ടുപോകുമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യയില്‍ നിന്ന് പാകിസ്താനിലേക്ക് കടന്നതെന്ന് പിതാവ് ആരിഫ് അഹ്മദി പറഞ്ഞു.
നീലയും വെള്ളയും നിറമുള്ള പ്ളാസ്റ്റിക് ബാഗില്‍ മെസ്സി എന്നെഴുതി പന്ത് തട്ടുന്ന മുര്‍തസയുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവരമറിഞ്ഞ മെസ്സി ജഴ്സിയും മറ്റ് കളിയുപകരണങ്ങളും കുഞ്ഞുആരാധകന് എത്തിച്ചുകൊടുത്തിരുന്നു. മുര്‍തസക്ക് സൂപ്പര്‍ താരം വന്‍തുകയും നല്‍കിയെന്ന് തെറ്റിദ്ധരിച്ചാണ് ഗുണ്ടകള്‍ പണമാവശ്യപ്പെടുന്നതെന്ന് പിതാവ് പറഞ്ഞു. ഇസ്ലാമാബാദിലെ ഒറ്റമുറിയിലാണ് മുര്‍തസയടക്കം ഏഴുപേര്‍ താമസിക്കുന്നത്. ക്വറ്റ പ്രവിശ്യയില്‍ മികച്ച സൗകര്യമുള്ള വീട് കിട്ടുമെന്ന പ്രതീക്ഷയിലാണ് മുര്‍തസയും കുടുംബവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.