ഫ്രഞ്ച് ലീഗ് കിരീടം പി.എസ്.ജിക്ക് തന്നെ

പാരിസ്: എട്ടു കളി കൂടി അവശേഷിക്കെ ഫ്രഞ്ച് ലീഗ് കിരീടം പി.എസ്.ജി സ്വന്തമാക്കി. സീസണിലെ 30ാം മത്സരത്തില്‍ ടോറിസിനെ മറുപടിയില്ലാത്ത ഒമ്പതു ഗോളിന് തകര്‍ത്താണ് പി.എസ്.ജി തുടര്‍ച്ചയായ നാലാം കിരീടവുമായി പുതിയ റെക്കോഡ് കുറിച്ചത്. മത്സരത്തില്‍ നാലു ഗോളുമായി സ്ളാറ്റന്‍ ഇബ്രാഹിമോവിച് ടീമിനെ മുന്നില്‍നിന്ന് നയിച്ചു. ഏറ്റവും വേഗത്തില്‍ ലീഗ് വണ്‍ ചാമ്പ്യന്മാരാവുന്ന റെക്കോഡും ലോറന്‍റ് ബ്ളാങ്കിന്‍െറ ടീം സ്വന്തമാക്കി. 30 കളിയില്‍ 77 പോയന്‍റാണ് പി.എസ്.ജിക്ക്. രണ്ടാമതുള്ള മോണകോക്ക് ഇതേ മാച്ചില്‍ 52 പോയന്‍റാണുള്ളത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.