ബാഴ്സലോണ: ഗോളടിച്ചും അടിപ്പിച്ചും റെക്കോഡിലേക്ക് കുതിക്കുന്ന മെസ്സിയുടെ കരിയറിലേക്ക് കയ്പ്പേറിയൊരു റെക്കോഡ്. ലാ ലിഗയില്‍ ബാഴ്സലോണ 6-0ത്തിന് ഗെറ്റാഫയെ വീഴ്ത്തിയ മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയാണ് മെസ്സി, ‘പെനാല്‍റ്റി മിസ്’ ആയത്. സീസണില്‍ മെസ്സി പാഴാക്കുന്ന നാലാം പെനാല്‍റ്റിയാണിത്. ലാ ലിഗ കരിയറിലെ എട്ടാമത്തെയും. ഇതോടെ, ബാഴ്സയില്‍ ഏറ്റവുംകൂടുതല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തിയ താരമായി അര്‍ജന്‍റീനക്കാരന്‍ മാറി. സാമുവല്‍ എറ്റുവിന്‍െറ റെക്കോഡാണ് മറികടന്നത്. സീസണില്‍ ബാഴ്സ നഷ്ടപ്പെടുത്തുന്ന എട്ടാമത്തെ പെനാല്‍റ്റിയുമാണിത്. കളിയുടെ 11ാം മിനിറ്റില്‍ നെയ്മറെ വീഴ്ത്തിയതിനു ലഭിച്ച പെനാല്‍റ്റി കിക്ക് ഗെറ്റാഫെ ഗോളി വിസെന്‍െറ പനാഡെറോയുടെ കൈകളില്‍ അവസാനിച്ചു. നഷ്ടപ്പെടുത്തിയ ഗോളിന് പകരമായി ഒന്നുനേടുകയും മൂന്നെണ്ണത്തിന് വഴിയൊരുക്കിയുമാണ് മെസ്സി പ്രായശ്ചിത്തം ചെയ്തത്.
അതേസമയം, ലാ ലിഗയില്‍ തുടര്‍ച്ചയായ 12ാം ജയവുമായി റെക്കോഡിനൊപ്പമത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.