ബ്യൂണസ് അയേഴ്സ്:അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച മെസിയോട് തീരുമാനത്തിൽ നിന്ന് പിൻമാറണമെന്ന് അർജൻറീന പ്രസിഡൻറ് മൗറികോ മക്രി. ശതാബ്ദി കോപ്പയിലെ ഞെട്ടിക്കുന്ന തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഫുട്‌ബോള്‍ രാജകുമാരനോട് തീരുമാനം പുനപരിശോധിക്കണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇൗ ആവശ്യമുന്നയിച്ച് പ്രസിഡൻറ് മെസിയുമായി സംസാരിച്ചു. ടെലിഫോണില്‍ മെസിയുമായി സംസാരിച്ച മക്രി ദേശീയ ടീമിനൊപ്പം ഇനിയുമുണ്ടാവണമെന്നും വിരമിക്കല്‍ തീരുമാനം ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. രാജ്യമൊന്നടങ്കം മെസിയെ ഓര്‍ത്ത് അഭിമാനം കൊള്ളുന്നുവെന്നു പറഞ്ഞ മക്രി വിമര്‍ശകരുടെ നാവടപ്പിക്കാന്‍ ഇനിയും മെസി കളിക്കളത്തിലുണ്ടായേ മതിയാകൂ എന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.