Posted On
date_range Updated On
date_range സാഞ്ചസിന് സെഞ്ച്വറി
ഷികാഗോ: ചിലിയുടെ സൂപ്പര്‍ താരം അലക്സി സാഞ്ചസ് രാജ്യത്തിനായി നൂറാം മത്സരത്തില്‍ പന്ത് തട്ടി. കൊളംബിയക്കെതിരായ കോപ അമേരിക്ക സെമിയിലാണ് ഗോള്‍കീപ്പര്‍ ക്ളോഡിയോ ബ്രാവോക്ക് ശേഷം ചിലിക്ക് വേണ്ടി നൂറു മത്സരം കളിക്കുന്ന താരമായത്. 2006 ഏപ്രില്‍ 27ന് ന്യൂസിലന്‍ഡിനെതിരെയാണ് സാഞ്ചസ് ചെങ്കുപ്പായത്തില്‍ ആദ്യമായി കളിച്ചത്. 34 ഗോളുകളാണ് നേടിയത്. മാഴ്സലോ സലാസിന് പിന്നില്‍ ഗോള്‍വേട്ടയില്‍ രണ്ടാമതാണ് ഈ ആഴ്സനല്‍ സ്ട്രൈക്കര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.