ഷികാഗോ: കോപ അമേരിക്ക ശതാബ്ദി ടൂര്‍ണമെന്‍റില്‍ ശനിയാഴ്ച പാനമയെ നേരിടുന്ന അര്‍ജന്‍റീനക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസ്സി ബൂട്ടണിയുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഗ്രൂപ്പ് ഡിയില്‍ ആദ്യ മത്സരത്തില്‍ ചിലിക്കെതിരെ പുറംവേദന കാരണം മെസ്സി കളിച്ചിരുന്നില്ല. കോപക്കായി അമേരിക്കയില്‍ എത്തിയത് മുതല്‍ മെഡിക്കല്‍ സ്റ്റാഫിന്‍െറ കീഴില്‍ പ്രത്യേക പരിശീലനത്തിലായിരുന്ന മെസ്സി ബുധനാഴ്ച ടീമംഗങ്ങള്‍ക്കൊപ്പം മുഴുസമയവും പരിശീലനത്തിനിറങ്ങി. ടീമിനെ സഹായിക്കാന്‍ താന്‍ തയാറായതായി പ്രതീക്ഷിക്കുന്നതായി ഫേസ്ബുക്കില്‍ മെസ്സി കുറിച്ചിട്ടുണ്ട്. പാനമക്കെതിരെ ജയിച്ചാല്‍ അര്‍ജന്‍റീനക്ക് ക്വാര്‍ട്ടര്‍ ഉറപ്പിക്കാം. ഇന്ത്യന്‍ സമയം ശനിയാഴ്ച രാവിലെ ഏഴിനാണ് ഈ പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.