നിത അംബാനി ഒളിമ്പിക് കമ്മിറ്റിയിലേക്ക്

ന്യൂഡല്‍ഹി: ബിസിനസ് രാജാവ് മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗമായി നാമനിര്‍ദേശം ചെയ്തു. ആഗസ്റ്റ് രണ്ടുമുതല്‍ നാലുവരെ ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് അന്തിമ തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുക്കപ്പെടുക യാണെങ്കില്‍ ആദ്യത്തെ ഇന്ത്യക്കാരിയാവും 52 കാരിയായ നിത. 1999 ഡിസംബര്‍ മുതല്‍ 115 അംഗങ്ങളായി കമ്മിറ്റി പരിമിതപ്പെടുത്തിയിട്ടുണ്ട്. 

70 വ്യക്തികള്‍ക്ക് അംഗങ്ങളാകാം.  പുറമെ, 15 കായിക താരങ്ങള്‍ക്കും അന്താരാഷ്ട്ര ഫെഡറേഷനുകളിലെ 15 പേര്‍ക്കും വിവിധ രാജ്യങ്ങളുടെ ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായി 15 പേര്‍ക്കുമാണ് അംഗത്വം നല്‍കുക.  ഒളിമ്പിക്സ് പ്രസ്ഥാനത്തെ സ്വന്തം രാജ്യത്ത് പ്രതിനിധാനം ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ വ്യക്തിഗത വിഭാഗത്തിലാണ് നിത അംബാനിക്ക് നോമിനേഷന്‍ നല്‍കിയത്.  അംഗത്വം ലഭിച്ചാല്‍ 70 വയസ്സുവരെ ആ സ്ഥാനത്ത് തുടരാനാവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT