മെസ്സിക്ക് തടവ്, ശിക്ഷ അനുഭവിക്കേണ്ട

ബാഴ്സലോണ: സൂപ്പര്‍ ഫുട്ബാളര്‍ ലയണല്‍ മെസ്സിക്കും പിതാവ് ജോര്‍ജ് മെസ്സിക്കും നികുതിവെട്ടിപ്പ് കേസില്‍ തടവും പിഴയും. 20 ലക്ഷം യൂറോ പിഴയടക്കണം. സ്പെയിനിലെ നിയമപ്രകാരം നികുതിവെട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷയായതിനാല്‍ മെസ്സിയും പിതാവും ജയിലില്‍ കിടക്കേണ്ടി വരില്ല. മെസ്സിയുടെ പേരിലുള്ള ആദ്യകേസായതിനാലും ജയില്‍ ശിക്ഷ ഒഴിവാകും. 2007നും 2009നുമിടക്ക് 41 ലക്ഷം യൂറോയുടെ നികുതിവെട്ടിപ്പ് നടത്തി എന്നാണ് കേസ്. ഉറുഗ്വായിലും ബെലീസിലും കള്ളപ്പണം നിക്ഷേപിച്ചെന്നാണ് കേസ്. നികുതി വെട്ടിക്കാനായിട്ടാണ് ഈ നിക്ഷേപം നടത്തിയത്. തെറ്റായ നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചെന്നും പ്രോസിക്യൂഷന്‍ ആരോപിക്കുന്നു. കേസില്‍ കുടുങ്ങിയതിനാല്‍ അമ്പത് ലക്ഷം യൂറോ മെസ്സി നികുതിയായി പിന്നീട് അടച്ചിരുന്നു.

പിതാവിനെയും അഭിഭാഷകനെയും വിശ്വസിച്ച് രേഖകളില്‍ ഒപ്പിട്ടതാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ളെന്നുമായിരുന്നു വിചാരണയില്‍ മെസ്സി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, ഈ വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. വിധിക്കെതിരെ മെസ്സിക്ക് സുപ്രീംകോടതിയെ സമീപിക്കാം. തെറ്റ് മനസ്സിലായപ്പോള്‍ നികുതിയടച്ച താരത്തിന് എല്ലാ പിന്തുണയുമേകുന്നതായി ബാഴ്സലോണ ഫുട്ബാള്‍ ക്ളബ് അധികൃതര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.