മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസിൽ തടവു ശിക്ഷ വിധിച്ച കോടതി വിധിക്കെതിരെ അർജൻറീനിയൻ ഫുട്ബോൾ താരം ലയണൽ മെസി അപ്പീൽ നൽകും. സ്പെയിൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകുമെന്നാണ് മെസിയുടെ അഭിഭാഷകൻ അറിയിച്ചത്. എപ്പോഴാണ് അപ്പീൽ നൽകുക എന്നത് സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും.
അതേസമയം മെസിക്കും പിതാവിനും തടവുശിക്ഷ അനുഭവിക്കേണ്ടി വരില്ല. സ്പാനിഷ് നിയമങ്ങളനുസരിച്ച് രണ്ട് വര്‍ഷത്തില്‍ കുറവ് തടവ് ശിക്ഷ ലഭിച്ചാൽ പിഴയടച്ച് ജയിൽ വാസം ഒഴിവാക്കാനാവും. നികുതിവെട്ടിപ്പ് കേസില്‍ അര്‍ജന്‍റീനിയന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സിക്കും പിതാവിനും സ്പാനിഷ് കോടതി 21 മാസത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. പരസ്യങ്ങളിലൂടെ ലഭിച്ച വരുമാനത്തില്‍ വലിയൊരു ഭാഗം നികുതിവെട്ടിപ്പിനായി മറച്ചുവെച്ചുവെന്ന കേസിലായിരുന്നു ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.