മെസ്സി മടങ്ങിവരാന്‍ ആരാധകരുടെ റാലി

ബ്വേനസ് എയ്റിസ്: കോരിച്ചൊരിയുന്ന മഴയൊന്നും അവര്‍ക്ക് പ്രശ്നമായിരുന്നില്ല. അതിനെക്കാള്‍ വലിയ സങ്കടത്തിന്‍െറ പെരുമഴയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവരുടെ മനസ്സില്‍ പെയ്യുന്നത്.  ഒരൊറ്റ ആവശ്യം മാത്രം, ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സി വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് അര്‍ജന്‍റീന കുപ്പായത്തില്‍ മടങ്ങിവരണം. അര്‍ജന്‍റീനയുടെ തലസ്ഥാനമായ ബ്വേനസ് എയ്റിസില്‍ കോരിച്ചൊരിയുന്ന മഴയും കൊടുംതണുപ്പും അവഗണിച്ച് നൂറുകണക്കിന് ആരാധകരാണ് റാലി നടത്തിയത്. 13ാം വയസ്സില്‍ ബാഴ്സയിലേക്ക് ചേക്കേറിയതു മുതല്‍ മെസ്സി കേള്‍ക്കുന്ന പഴിയായിരുന്നു രാജ്യത്തിനുവേണ്ടി ഒരുകിരീടം നേടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത്. കോപ അമേരിക്കയില്‍ ചിലിക്കെതിരെ നിര്‍ണായകമായി പെനാല്‍ട്ടി പാഴാക്കുകകൂടി ചെയ്തപ്പോള്‍ ആരോപണത്തിന്‍െറ ശക്തികൂടി. ഒടുവില്‍ മെസ്സി അര്‍ജന്‍റീനക്കായി ഇനി കളിക്കാനില്ളെന്ന് തീരുമാനിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.