ആഷ്ലി കോള്‍ ലോസ്ആഞ്ജലസ് ഗാലക്സിയിലേക്ക്


ലണ്ടന്‍: മുന്‍ ഇംഗ്ളീഷ് ലെഫ്റ്റ്ബാക്ക് ആഷ്ലി കോള്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ലോസ്ആഞ്ജലസ് ഗാലക്സിയില്‍. ഇറ്റാലിയന്‍ ക്ളബ് എ.എസ് റോമയില്‍ നിന്നാണ് സ്റ്റീവന്‍ ജെറാഡും റോബി കീനും കളിക്കുന്ന എല്‍.എ ഗാലക്സിയിലേക്ക് ആഷ്ലി കോള്‍ കൂടുമാറുന്നത്. ഒന്നരവര്‍ഷം റോമയില്‍ കളിച്ച കോള്‍ സീരി ‘എ’യില്‍ 11 മത്സരത്തില്‍ ടീമിനായി ഇറങ്ങി. ചെല്‍സിയില്‍ നിന്നാണ് മുന്‍ ഇംഗ്ളീഷ് താരം ഇറ്റലിയിലത്തെിയത്.
വന്‍തുക പ്രതിഫലത്തിനാണ് പ്രതിരോധനിര താരം അമേരിക്കയിലത്തെുന്നത്. എന്നാല്‍, ഏത് കാറ്റഗറിയിലാണ് കരാര്‍ എന്ന് വെളിപ്പെടുത്തിയിട്ടില്ല. ഇംഗ്ളണ്ടിനായി 107 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ കോള്‍ 2014 ലോകകപ്പ് ടീമില്‍ ഇടം നേടാനാവാതെപോയതോടെ വിരമിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.