ലണ്ടന്‍: ചെറുമീനുകള്‍ വലിയ നേട്ടങ്ങളുമായി രാജപദവിയിലേക്ക് ചുവടുവെക്കുന്ന ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കൊമ്പന്മാര്‍ക്ക് വീണ്ടും സമനിലക്കുരുക്ക്. നിര്‍ണായക വിജയം തേടിയിറങ്ങിയ ലിവര്‍പൂള്‍, ആഴ്സനല്‍, മാഞ്ചസ്റ്റര്‍ സിറ്റി, എവര്‍ട്ടന്‍, ചെല്‍സി ടീമുകളൊക്കെയും സമനില വഴങ്ങിയപ്പോള്‍ അപ്രതീക്ഷിത വിജയങ്ങളുമായി പുതിയ സീസണിന്‍െറ ടീമായി മാറിയ ലെസ്റ്റര്‍ സിറ്റി ടോട്ടന്‍ഹാമിനെ തകര്‍ത്ത് ഒന്നാം സ്ഥാനത്തുള്ള ആഴ്സനലിനൊപ്പമത്തെി. ഇരുടീമുകള്‍ക്കും 21 കളികളില്‍നിന്ന് 43 പോയന്‍റായി. ഉടനീളം കൊണ്ടും കൊടുത്തും മുന്നേറിയ ആവേശപ്പോരാട്ടത്തില്‍ ലിവര്‍പൂളും ആഴ്സനലും മൂന്നു വീതം ഗോളുകള്‍ നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.
10ാം മിനിറ്റില്‍ ആദ്യ ഗോള്‍ കണ്ടത്തെി ലിവര്‍പൂളിനെ മുന്നിലത്തെിച്ച ഫേര്‍മിനോ 19ാം മിനിറ്റില്‍ ഒരിക്കല്‍കൂടി വല ചലിപ്പിച്ചപ്പോള്‍ ആഴ്സനലിനുവേണ്ടി ജിറൂദും ഡബ്ള്‍ നേടി. അലെന്‍ ലിവര്‍പൂളിന്‍െറയും രാംസെ ഗണ്ണേഴ്സിന്‍െറയും അവശേഷിച്ച ഗോള്‍ നേടി.
മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും എവര്‍ട്ടനും ഗോള്‍രഹിത സമനിലയിലായപ്പോള്‍ പുതിയ പരിശീലകനു കീഴില്‍ പുനര്‍ജന്മം തേടുന്ന നീലപ്പട വെസ്റ്റ് ബ്രോംവിച്ചിനോട് രണ്ടു വീതം ഗോളുകള്‍ നേടിയാണ് തുല്യത പിടിച്ചത്.
40 പോയന്‍റുമായി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തും ടോട്ടന്‍ഹാം (36) നാലാമതുമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.