ബ്വേനസ് എയ്റിസ്: ഈ വര്‍ഷത്തെ റിയോ ഒളിമ്പിക്സില്‍ അര്‍ജന്‍റീനന്‍ ദേശീയ ടീമില്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ഉണ്ടാകാന്‍ സാധ്യതയില്ളെന്ന് പരിശീലകന്‍ ജെറാര്‍ഡോ മാര്‍ട്ടിനോ. കോപ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക ടൂര്‍ണമെന്‍റില്‍ മെസ്സി അനിവാര്യമായതിനാലാണ് ഒളിമ്പിക്സില്‍നിന്ന് മാറ്റിനിര്‍ത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഇക്കാര്യം മെസ്സിയുമായി സംസാരിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ജൂണില്‍ അമേരിക്കയിലാണ് 16 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സെന്‍േറനിയല്‍ കോപ അമേരിക്ക ടൂര്‍ണമെന്‍റ്. 2008ലെ ബെയ്ജിങ് ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ ടീമില്‍ അംഗമായിരുന്നു മെസ്സി.
അതിനുശേഷം ദേശീയ ടീമിനുവേണ്ടി പ്രധാന കിരീടങ്ങള്‍ നേടാന്‍ മെസ്സിക്ക് സാധിച്ചിരുന്നില്ല. മെസ്സിയുടെ മികവിലാണ് ലോകകപ്പ്, കോപ അമേരിക്ക ഫൈനലുകളില്‍ അര്‍ജന്‍റീന ഇടംനേടിയത്. എന്നാല്‍, സ്വന്തം നാട്ടില്‍ നടക്കുന്ന ഒളിമ്പിക്സായതിനാല്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ കളിച്ചേക്കും. മെസ്സിയുണ്ടാകില്ളെന്ന് കോച്ച് പറഞ്ഞതോടെ ഒളിമ്പിക്സിലെ മെസ്സി-നെയ്മര്‍ പോരാട്ടം പ്രതീക്ഷിച്ച ആരാധകര്‍ നിരാശയിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.