ചെല്‍സിക്കും ലെസ്റ്ററിനും സൂപ്പർ ജയം

ലണ്ടന്‍: അവസാനമിനിറ്റുകളില്‍ പിറന്ന ഇരട്ടഗോളിലൂടെ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിക്ക് ജയം. സതാംപ്ടനെതിരെ ഒരു ഗോളിന് പിന്നില്‍നിന്നശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചായിരുന്നു ചെല്‍സിയുടെ ജയം. 42ാം മിനിറ്റില്‍ ഷെയ്ന്‍ ലോങാണ് സതാംപ്ടന്‍െറ ഗോള്‍ നേടിയത്. എന്നാല്‍, 74ാം മിനിറ്റില്‍ ഫാബ്രിഗസും 89ാം മിനിറ്റില്‍ ബ്രാനിസ്ലാവ് ഇവാനോവിചും വലകുലുക്കിയതോടെ നീലപ്പടക്ക്  സീസണിലെ എട്ടാം ജയമൊരുങ്ങി. കിരീടത്തിലേക്ക് കുതിക്കുന്ന ലെസ്റ്റര്‍ സിറ്റി, നോര്‍വിച് സിറ്റിയെ 1-0ത്തിന് തോല്‍പ്പിച്ചു. 89ാം മിനിറ്റില്‍ ലിയോനാര്‍ഡോ ഉല്ളോവ നേടിയ ഗോളിലായിരുന്നു ജയം. മറ്റു മത്സരങ്ങളില്‍ സ്റ്റോക് സിറ്റില്‍ 2-1ന് ആസ്റ്റന്‍ വില്ലയെയും വെസ്റ്റ്ഹാം 1-0ത്തിന് സണ്ടര്‍ലന്‍ഡിനെയും തോല്‍പിച്ചു. ലെസ്റ്ററിന് 27 കളിയില്‍ 56 പോയന്‍റാണുള്ളത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.