??? ????????????? ??????????????????? ?????? ??????????????? ?????????????? ?????????? ?????? ???????? ??????????

ബ്ലാറ്ററുടെ ഫിഫയിലേക്ക് ഇന്‍ഫന്‍റിനോ വരുമ്പോള്‍

‘ബ്ലാറ്റര്‍ മത്സരിച്ചിരുന്നെങ്കില്‍ അദ്ദേഹംതന്നെ വീണ്ടും ഫിഫയുടെ പ്രസിഡന്‍റാവുമെന്നതില്‍ സംശയമില്ല. ലോകത്തിന്‍െറ പലകോണിലും അദ്ദേഹമൊരു വീരപുരുഷനായിരുന്നു. ബ്ലാറ്റര്‍ സൃഷ്ടിച്ചെടുത്ത വ്യക്തിത്വത്തിന് ഫിഫയില്‍ മറ്റൊരു പകരക്കാരനില്ല. പക്ഷേ, ഫിഫക്ക് അങ്ങനെയൊരു വ്യക്തിയെയല്ല വേണ്ടത്. ഒരു സംഘടനയെന്ന നിലയില്‍ മുന്നോട്ടുനയിക്കുന്നയാളെയാണ് ആവശ്യം’ -വെള്ളിയാഴ്ച നടന്ന ഫിഫ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ബ്ലാറ്ററുടെ കടുത്ത വിമര്‍ശകന്‍കൂടിയായ ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ഗ്രെക് ഡൈക് ഇങ്ങനെ പറഞ്ഞത്. അഞ്ചു ടേമുകളിലായി 18 വര്‍ഷം ഫിഫയെ അടക്കിഭരിച്ച സെപ് ബ്ളാറ്ററുടെ പിന്‍ഗാമിയായി സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള ജിയാനി ഇന്‍ഫന്‍റിനോ സൂറിക്കിലെ ആസ്ഥാനത്തത്തെുമ്പോള്‍ ഫുട്ബാള്‍ ലോകവും ഈ താരതമ്യത്തിലാണ്. ഒന്നരപതിറ്റാണ്ടിലേറെ നീണ്ട ഭരണനാളില്‍ ബ്ളാറ്റര്‍ സൃഷ്ടിച്ച വഴികളില്‍നിന്ന് എങ്ങനെ മാറിനടക്കുമെന്നതാവും ഇന്‍ഫന്‍റിനോയെ കാത്തിരിക്കുന്ന വെല്ലുവിളിയും.

അഴിമതിക്കഥകളില്‍ മുങ്ങിക്കുളിച്ചാണ് ബ്ളാറ്റര്‍ യുഗത്തിന് അന്ത്യമായതെങ്കിലും യുറോപ്യന്‍ രാജ്യങ്ങളിലൊതുങ്ങിയ ലോകഫുട്ബാളിനെ ഇതര വന്‍കരകളിലേക്ക് കൈപിടിച്ചുനടത്തിച്ച അധ്യക്ഷന്‍ എന്ന ക്രെഡിറ്റ് ബ്ളാറ്റര്‍ക്ക് സ്വന്തമായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെ എതിര്‍പ്പിനിടയില്‍, ഏഷ്യന്‍, ആഫ്രിക്ക, തെക്കനമേരിക്ക, കരീബിയ രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണ ബ്ളാറ്ററിന് ലഭിക്കാനുണ്ടായ കാരണവും ഇതുതന്നെ. അതേസമയം, മിഷേല്‍ പ്ളാറ്റീനിയുടെ വിശ്വസ്തനായി ഫിഫ പ്രസിഡന്‍റ് പദവിയിലത്തെുന്ന യുവേഫ സെക്രട്ടറി ജനറല്‍ ഇന്‍ഫന്‍റിനോയില്‍ മറ്റു കോണ്‍ഫെഡറേഷനുകള്‍ സംശയിക്കുന്നത് ബ്ളാറ്റര്‍ പണിത പാലം വലിച്ചുതാഴെയിടുമോ എന്നതാവും. ഇടപാടുകള്‍ ആരോപണവിധേയമായെങ്കിലും റഷ്യയിലേക്കും ഖത്തറിലേക്കും ലോകകപ്പ് എത്തിയതും 2017 അണ്ടര്‍ 17 ലോകകപ്പ് ഇന്ത്യക്ക് അനുവദിച്ചതുമെല്ലാം ബ്ളാറ്ററുടെ ഒറ്റക്കുള്ള തീരുമാനങ്ങളായിരുന്നു.
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ പുതിയ ഫുട്ബാള്‍ വേരുകള്‍ കണ്ടത്തൊനും പ്രോത്സാഹിപ്പിക്കാനും ബ്ളാറ്റര്‍ കാണിച്ച ആവേശം പുതിയ പ്രസിഡന്‍റിലുണ്ടാവുമോയെന്നാണ് ഏഷ്യന്‍ രാജ്യങ്ങളുടെ വലിയ ചോദ്യം.

മാറ്റങ്ങള്‍ നിരീക്ഷിച്ച് സ്പോണ്‍സര്‍മാര്‍

2019 വരെയാണ് ഇന്‍ഫന്‍റിനോയുടെ പ്രസിഡന്‍റ് കാലാവധി. എന്നാല്‍, ഫിഫ വന്‍സാമ്പത്തിക പ്രതിസന്ധി നേരിടുമെന്ന് പ്രവചിക്കപ്പെടുന്ന കാലം കൂടിയാണിത്. അഴിമതിയില്‍ കളങ്കപ്പെട്ട സംഘടനക്ക് 2015-2018 കാലയളവില്‍ വരുമാനത്തില്‍ 550 ദശലക്ഷം ഡോളര്‍ കുറവുണ്ടാവുമെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍. സ്പോണ്‍സര്‍മാരുടെ പിന്മാറ്റവും പുതിയ സ്പോണ്‍സര്‍ഷിപ്പുകളുടെ കുറവുമാണ് വന്‍ സാമ്പത്തികബാധ്യതയിലേക്ക് ഫിഫയെ എത്തിക്കുന്നത്. കോര്‍പറേറ്റുകള്‍ അടക്കമുള്ള സ്പോണ്‍സര്‍മാരുടെ വിശ്വാസം വീണ്ടെടുക്കുകയാവും ഇന്‍ഫന്‍റിനോയുടെ പ്രധാന വെല്ലുവിളി.

പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനേക്കാള്‍ പരിഷ്കരണ നടപടികളിലെ വോട്ടെടുപ്പിനെയാണ് ഉറ്റുനോക്കിയതെന്ന മുന്‍ ഇംഗ്ളീഷ് ഫുട്ബാള്‍ അസോസിയേഷന്‍ ചീഫ് എക്സിക്യൂട്ടിവ് മാര്‍ക് പാലിയോസിന്‍െറ വാക്കുകളില്‍ എല്ലാമുണ്ട്. ഫിഫയിലെ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കണമെന്നായിരുന്നു ക്രെഡിറ്റ് കാര്‍ഡ് ഭീമന്‍ ‘വിസ’യുടെ പ്രതികരണം. അടിയന്തര ഇടപെടലുകളിലൂടെ നഷ്ടപ്പെട്ട സുതാര്യതയും ഫുട്ബാള്‍ സംസ്കാരവും വീണ്ടെടുക്കുമെന്ന് മറ്റൊരു മള്‍ട്ടിനാഷനല്‍ കോര്‍പറേറ്റായ ‘കൊക്കക്കോള’ പ്രതികരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.