?????????? ??????????? ???????????? ???? ?????? ????? ???????????? ????????????? ???????

സ്പാനിഷ് ലാ ലിഗ: മഡ്രിഡ് നാട്ടങ്കത്തില്‍ അത്ലറ്റികോ

മഡ്രിഡ്: സ്പെയിനില്‍ മഡ്രിഡുകാരുടെ നാട്ടങ്കത്തില്‍ അത്ലറ്റികോക്ക് ജയം. ബാഴ്സക്കു പിന്നില്‍ പോരടിക്കുന്ന രണ്ടുപേരുടെ ബലപരീക്ഷണമായ മത്സരത്തിന്‍െറ രണ്ടാം പകുതിയില്‍ പിറന്ന ഏക ഗോളിലൂടെയായിരുന്നു അത്ലറ്റികോ മുന്‍ ചാമ്പ്യന്മാരെ അട്ടിമറിച്ചത്. 53ാം മിനിറ്റില്‍ അന്‍േറാണിയോ ഗ്രീസ്മാന്‍െറ ബൂട്ടിലൂടെയായിരുന്നു സിമിയോണിയുടെ സംഘത്തിന്‍െറ ജയംപിറന്നത്. ഇതോടെ, ലാ ലിഗയില്‍ ബാഴ്സലോണക്കു പിന്നില്‍ (63) അത്ലറ്റികോ രണ്ടാമതും (58), റയല്‍ മഡ്രിഡ് (54) മൂന്നാം സ്ഥാനത്തുമാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കരിം ബെന്‍സേമ തുടങ്ങിയവരുമായി കളത്തിലിറങ്ങിയിട്ടും റയലിന് എതിര്‍വല കുലുക്കാനായില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.