പാരിസ്: ചൈനയിലേക്ക് കൂടുമാറുന്ന വിങ്ങര്‍ ഇസെക്വല്‍ ലാവേസിക്ക് ഹൃദ്യമായ യാത്രയയപ്പും നല്‍കി കളിക്കാനിറങ്ങിയ പാരിസ് സെന്‍റ് ജെര്‍മെയ്ന് ലീഗ് വണ്ണില്‍ തകര്‍പ്പന്‍ ജയം. റെയിംസിനെ 4-1ന് തോല്‍പിച്ച പോരില്‍ ഇരട്ടഗോളും അസിസ്റ്റുമായി സൂപ്പര്‍ സ്ട്രൈക്കര്‍ സ്ളാറ്റന്‍ ഇബ്രാഹിമോവിച് നിറഞ്ഞുനിന്നു. വാന്‍ ഡെര്‍ വിയല്‍ (12') തുടക്കത്തില്‍തന്നെ പി.എസ്.ജിയെ മുന്നിലത്തെിച്ചു. എന്നാല്‍, 34ാം മിനിറ്റില്‍ പ്രിന്‍സ് ഒനിയാംഗ്വയിലൂടെ റെയിംസ് സമനില പിടിച്ചു. 43ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ചും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ എഡിസന്‍ കവാനിയും വലകുലുക്കിയതോടെ ആതിഥേയര്‍ അനായാസം മുന്നിലത്തെി. 68ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി ഇബ്രാഹിമോവിച് ജയം പൂര്‍ത്തിയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.