??????????? ??????? 23 ?????? ???????????? ????????? ???????? ???????????????

നാഗ്ജി: അര്‍ജന്‍റീന, യുക്രെയ്ന്‍, ഇംഗ്ളണ്ട് ടീമുകള്‍ കൂടി എത്തി


കോഴിക്കോട്: ഫുട്ബാള്‍ നഗരത്തിന് ആവേശപ്പെയ്ത്തായി മൂന്ന് ലോക ഫുട്ബാള്‍ ടീമുകള്‍കൂടി കോഴിക്കോട്ടത്തെി. അര്‍ജന്‍റീന അണ്ടര്‍ 23, യുക്രെയ്നില്‍നിന്നുള്ള എഫ്.സി വോളിന്‍ ലട്സ്ക്, ഇംഗ്ളണ്ടില്‍നിന്നുള്ള വാള്‍ഫോര്‍ഡ് എഫ്.സി എന്നീ ടീമുകളാണ്  നാഗ്ജി ഫുട്ബാള്‍ മത്സരത്തിന് കോഴിക്കോട്ടത്തെിയത്. ബ്രസീല്‍, ജര്‍മനി ടീമുകള്‍ തിങ്കളാഴ്ച എത്തിയിരുന്നു.ഇനി യുക്രെയ്നിലെ എഫ്.സി ഡിനിപ്രോ, അയര്‍ലന്‍ഡിന്‍െറ ഷംറോക് റോവേഴ്സ് റുമേനിയയുടെ എഫ്.സി റാപ്പിഡ് ബുക്കറസ്റ്റ് എന്നീ ടീമുകളാണ് എത്താനുള്ളത്. ചൊവ്വാഴ്ച രാവിലെ  8.30ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ  അര്‍ജന്‍റീനന്‍ താരങ്ങള്‍  രാവിലെ 10നാണ് കോഴിക്കോട് ഹോട്ടല്‍ റാവീസില്‍ എത്തിയത്. ഇഷ്ട ടീമിലെ ചുണക്കുട്ടന്മാരെ കാണാന്‍ ഏറെ ഫുട്ബാള്‍ ആരാധകരും എത്തിയിരുന്നു. 20 താരങ്ങളും അഞ്ച് ഒഫീഷ്യലുകളും അടങ്ങുന്ന സംഘമാണ് എത്തിയത്.യുക്രെയ്ന്‍ താരങ്ങള്‍ ഇവര്‍ക്ക് മുമ്പേ എത്തിയിരുന്നു. 26 അംഗ ടീമാണ് എത്തിയത്. രണ്ട് ടീമിനും  ഹോട്ടല്‍ റാവീസിലാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയത്. രാവിലെ 8.25ന് നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയ ഇംഗ്ളണ്ട് ടീമിന് രണ്ടോടെ കടവ് റിസോര്‍ട്ടില്‍ സ്വീകരണം നല്‍കി. 19 കളിക്കാരും ഏഴ് ഒഫീഷ്യലുകളുമാണ് ടീമിനായി എത്തിയത്. കോഴിക്കോട് ഡിസ്ട്രിക്ട് ഫുട്ബാള്‍ അസോസിയേഷന്‍ സെക്രട്ടറി പി. ഹരിദാസ്, ജോ. സെക്രട്ടറി പി.സി. കൃഷ്ണകുമാര്‍, മുഹമ്മദലി, രാജീവ് മേനോന്‍ തുടങ്ങിയവര്‍ സ്വീകരിച്ചു. ബ്രസീല്‍, ജര്‍മനി ടീമുകള്‍ ചൊവ്വാഴ്ച പരിശീലനത്തിനിറങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.