പുതിയ സീസണ്‍, പുതിയ ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഐ.എസ്.എല്‍ പുതിയ സീസണില്‍ ആകെപ്പാടെ പുതുമോടിയിലാണ് കേരള ബ്ളാസ്റ്റേഴ്സ്. ടീം ഉടമസ്ഥത മുതല്‍ അടിമുടി മാറ്റം. മുന്‍ സീസണില്‍നിന്ന് വിപരീതമായി പുതിയ വിദേശ താരങ്ങളെ ടീമില്‍ എത്തിച്ചാണ് പടയൊരുക്കം. പ്രതിരോധ നിരയിലും മുന്നേറ്റ നിരയിലും മധ്യനിരയിലും വന്‍ താരസാന്നിധ്യം. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് മാഞ്ചസ്റ്റര്‍ സിറ്റി മുന്‍ താരവും ഇംഗ്ളീഷ് പരിശീലകനുമായ സ്റ്റീവ് കൊപ്പലിനാണ് പരിശീലന ചുമതല. മുന്നേറ്റ നിരയില്‍ മലയാളി താരങ്ങളായ മുഹമ്മദ് റാഫി, സി.കെ. വിനീത്, റിനോ ആന്‍േറാ, ആദ്യ സീസണ്‍ ഫൈനലില്‍ ബ്ളാസ്റ്റേഴ്സിന്‍െറ നെഞ്ചുതകര്‍ത്ത മുഹമ്മദ് റഫീഖ് എന്നിവര്‍. മുന്‍ സീസണിലെ താരങ്ങളായ ആന്‍േറാണിയോ ജര്‍മന്‍, മൈക്കല്‍ ചോപ്ര തുടങ്ങിയവരുടെ സാന്നിധ്യവും ടീമിന് പുതു ഊര്‍ജമാകും. മൂന്നാം സീസണ്‍ ഒരുക്കങ്ങള്‍ക്കായി കേരള ബ്ളാസ്റ്റേഴ്സ് വെള്ളിയാഴ്ച മുതല്‍ തിരുവനന്തപുരത്തത്തെും. ചെറുസംഘങ്ങളായാവും ടീമിന്‍െറ വരവെന്നാണ് സൂചന.

തിങ്കളാഴ്ച മുതല്‍ പരിശീലനം; വിദേശത്ത് സൗഹൃദ മത്സരങ്ങള്‍

കഴിഞ്ഞ സീസണില്‍ ആത്മവിശ്വാസം കൂടിപ്പോയ പ്രശ്നമുണ്ടായിരുന്നോ ബ്ളാസ്റ്റേഴ്സിന് എന്ന് സംശയിച്ചാലും പ്രശ്നമുണ്ടാകില്ല. കാരണം, മറ്റു ടീമുകള്‍ പരിശീലനത്തിനും സൗഹൃദ മത്സരങ്ങള്‍ക്കുമായി വിദേശത്തേക്ക് പറന്നപ്പോള്‍ കേരളത്തില്‍ മാത്രമായിരുന്നു ബ്ളാസ്റ്റേഴ്സിന്‍െറ മുന്നൊരുക്കങ്ങള്‍. ഇക്കുറി അതില്‍ മാറ്റം വരുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ പരിശീലനം തുടങ്ങും. പത്ത് ദിവസത്തെ പരിശീലന ക്യാമ്പാണ് ഗ്രീന്‍ഫീല്‍ഡില്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ടീമിന്‍െറ മുന്‍നിര താരങ്ങളും പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. ബംഗളൂരു എഫ്.സി താരങ്ങളായ വിനീത് റായ്, മുഹമ്മദ് റഫീഖ് എന്നിവര്‍ ആദ്യഘട്ട പരിശീലന ക്യാമ്പില്‍ പങ്കെടുത്തേക്കില്ളെന്നാണ് സൂചന. ഗ്രീന്‍ഫീല്‍ഡിലെ പരിശീലനത്തിനു ശേഷം തായ്ലന്‍ഡിലേക്കാണ് ബ്ളാസ്റ്റേഴ്സ് പറക്കുക. തായ്ലന്‍ഡിലെ ഒന്നാം ഡിവിഷന്‍ ടീമുകള്‍ക്കെതിരെയും ജൂനിയര്‍ ടീമുകള്‍ക്കെതിരെയും സൗഹൃദമത്സരങ്ങള്‍ സംഘടിപ്പിക്കുന്നതോടൊപ്പം പ്രത്യേക പരിശീലന ക്യാമ്പും ഒരുക്കും.

പുതിയ ‘തല’കള്‍

മുന്‍ സീസണിലെ മാര്‍ക്വീ താരം സ്പെയിനിന്‍െറ കാര്‍ലോസ് മെര്‍ച്ചേന പ്രതീക്ഷിച്ച ഫോമിലത്തൊത്തതും പരിക്ക് വലച്ചതും ടീമിന് തലവേദനയായി. പ്രതിരോധ ഭടന്‍ വടക്കന്‍ അയര്‍ലന്‍ഡ് താരം ആരോണ്‍ ഹ്യൂസാണ് ഇക്കുറി മാര്‍ക്വീ താരമായി എത്തിയിരിക്കുന്നത്. ന്യൂകാസില്‍ യുനൈറ്റഡ്, ആസ്റ്റണ്‍ വില്ല, ഫുള്‍ഹാം താരവുമായിരുന്ന ഹ്യൂസ് ഇക്കഴിഞ്ഞ യൂറോകപ്പില്‍ പന്തു തട്ടിയ പരിചയവുമായാണ് കേരളത്തിലേക്ക് എത്തുന്നത്. ഗോള്‍ കീപ്പറായി ഗ്രഹാം സ്റ്റോക്കുമത്തെും.
മുന്നേറ്റ നിരയില്‍ ആന്‍േറാണിയോ ജര്‍മനൊപ്പം ഹെയ്തി താരം കെര്‍വെന്‍സ് ബെല്‍ഫോര്‍ട്ട് കൂടി ചേരുന്നതോടെ ശക്തി ഇരട്ടിക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇക്കഴിഞ്ഞ കോപ അമേരിക്ക ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ ഹെയ്തിയുടെ മുന്നേറ്റ താരമായിരുന്നു ബെല്‍ഫോര്‍ട്ട്.

ദേശീയ ടീമിനു വേണ്ടി 31 മത്സരങ്ങളില്‍നിന്നായി 11 ഗോളുകള്‍ 24കാരന്‍െറ പേരിലുണ്ട്. ഒടുവില്‍ ടീമുമായി കരാറൊപ്പിട്ട ഛാദ് മധ്യനിര താരം അസ്റാക് യാസീന്‍ മുഹമ്മദ് മധ്യനിരക്കും പ്രതിരോധ നിരക്കും ഒരുപോലെ ഗുണം ചെയ്യും. ഇന്ത്യന്‍ യുവതാരങ്ങളായ വിനീത് റായ്, പ്രതിക് ചൗധരി, നിമ തമാങ്, മുഹമ്മദ് റഫീഖ് എന്നിവരിലും വന്‍ പ്രതീക്ഷയാണുള്ളത്. ആരാധകരുടെ മനം കവര്‍ന്ന ഹോസു പ്രീറ്റോ, സന്ദേശ് ജിങ്കാന്‍, മൈക്കല്‍ ചോപ്ര എന്നിവര്‍കൂടി ചേരുന്നതോടെ ആരാധക മനസ്സിലേക്ക് ബ്ളാസ്റ്റേഴ്സ് അലകടലായി ഇടിച്ചുകയറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.