സ്പെയിൻ: ബാഴ്സിലോന ഗോൾ കീപ്പർ ക്ലോഡിയോ ക്ലബ്ബ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് കൂട് മാറുന്നു. ഏകദേശം 17 മില്യണ്‍ പൗണ്ടിനാണ് ബ്രാവോ സിറ്റിയിലേക്ക് കൂടുമാറുന്നത്. ക്ലോഡിയോ ബ്രാവോ സിറ്റിയിലേക്ക് പോകുന്നതായി ബാഴ്സലോണ അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ട്രാന്‍സ്ഫര്‍ പൂര്‍ത്തിയായ ശേഷം ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കാമെന്ന നിലപാടിലാണ് സിറ്റി മാനേജര്‍ പെപ് ഗ്വാര്‍ഡിയോള.
ഇതിനുള്ള നടപടി ക്രമങ്ങള്‍ ഇന്ന് തന്നെ പൂര്‍ത്തിയായേക്കും. ഞായറാഴ്ച പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിനെതിരായ മത്സരത്തില്‍ സിറ്റി വല കാക്കാന്‍ ബ്രാവോ ഉണ്ടാകുമെന്നാണ് സൂചന. ബാഴ്സ നല്‍കിയിരുന്നതിന്റെ ഇരട്ടി തുകയാണ് സിറ്റി ബ്രാവോക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ബ്രാവോ സിറ്റിയിലെത്തുന്നതിന് പിന്നാലെ ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറായ ജോ ഹാര്‍ട്ട് ക്ലബ് വിടുകയാണെന്നു പ്രഖ്യാപിച്ചു. പ്രീമിയര്‍ ലീഗിലെ തന്നെ എവര്‍ടണിലേക്കായിരിക്കും ഹാര്‍ട്ടിന്റെ കൂടുമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.