റിയോ: വനിതാ ഒളിമ്പിക് ഫുട്ബോൾ ഫൈനലിൽ സ്വീഡനെ 2-1ന് വീഴ്ത്തി ജർമനി ചാമ്പ്യന്മാരായി. ആദ്യമായാണ് ജർമനി ഒളിമ്പിക് ചാമ്പ്യന്മാരാകുന്നത്. മികച്ച ഫിനിഷിലൂടെ
സെനിഫർ മരോസാനാണ് ജർമനിയെ മുന്നിലെത്തിച്ചത്. സ്വീഡന്റെ ലിൻഡ സെംബ്രാനിലൂടെ വീണ സെൽഫ് ഗോളിലൂടെ ജർമനി പിന്നീട് ലീഡ് നേടി. മരോസാന എടുത്ത ഫ്രീകിക്ക് പോസ്റ്റിൽ തട്ടിയാണ് പ്രതിരോധ താരമായ ലിൻഡയിലൂടെ സെൽഫ് ഗോൾ വീണത്. പിന്നീട് സ്റ്റിന ബ്ലാക്സ്റ്റീനിയസ് സ്വീഡനായി ഗോൾ നേടിയെങ്കിലും വിജയലക്ഷ്യം പൂർത്തീകരിക്കാനായില്ല. ബ്രസീലിനെ 2-1 ന് തോൽപ്പിച്ച് കാനഡ വെങ്കലം നേടി.
Linda Sembrant Own Goal (0-2)[Women Olympics] https://t.co/xMHBLMyOYQ
— /r/soccer video (@redditsoccervid) August 19, 2016
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.