ജര്‍മനിയോട് കണക്കുതീര്‍ക്കാന്‍ ബ്രസീല്‍

റിയോ: മിനെറാവോയിലെ നാണക്കേടിന് മാറക്കാനയില്‍ പക വീട്ടുമോ. ഒളിമ്പിക്സ് സ്വര്‍ണം തേടി മാറക്കാനയുടെ മൈതാനത്ത് ജര്‍മനിയും ബ്രസീലും ഏറ്റുമുട്ടുമ്പോള്‍ ഫുട്ബാള്‍ പ്രേമികള്‍ ആകാംക്ഷയിലാണ്. രണ്ടു വര്‍ഷം മുമ്പ് ലോകകപ്പ് സെമിയില്‍ സ്വന്തം നാട്ടുകാരുടെ മുമ്പില്‍ 7-1ന് ജര്‍മനിയോട് തോറ്റ് തലകുനിച്ച് മടങ്ങിയ ബ്രസീലിന് അഭിമാനപ്പോരാട്ടം കൂടിയാണിത്. ഒരു സ്വര്‍ണ നേട്ടം എന്നതിനപ്പുറം ആരാധകരെയും നാട്ടുകാരെയും തൃപ്തിപ്പെടുത്താന്‍ മരണക്കളിക്കാണ് ബ്രസീല്‍ ഒരുങ്ങുന്നത്.

പക്ഷേ, കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. സെമിയില്‍ ഹോണ്ടുറാസിനെ എതിരില്ലാത്ത ആറ് ഗോളിന് തകര്‍ത്താണ് നെയ്മറും കൂട്ടരും കലാശപ്പോരിന് എത്തുന്നതെങ്കിലും മറുവശത്ത് ജര്‍മനി മികച്ച ഫോമിലാണ്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലായി ജര്‍മനി അടിച്ചുകൂട്ടിയത് 21 ഗോളാണ്. വഴങ്ങിയതാവട്ടെ അഞ്ച് ഗോള്‍ മാത്രം. ഇതാണ് ബ്രസീലുകാരുടെ ചങ്കിടിപ്പ് കൂട്ടുന്നത്. നെയ്മര്‍ ഇരട്ടഗോള്‍ നേടി ഫോമിലത്തെിയതാണ് ബ്രസീലിന്‍െറ ആശ്വാസം. ഇന്ത്യന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിക്കാണ് പോരാട്ടം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.