ഹെസെ റോഡ്രിഗസ് പി.എസ്.ജിയില്‍

പാരിസ്: റയല്‍ മഡ്രിഡിന്‍െറ സ്പാനിഷ് സ്ട്രൈക്കര്‍ ഹെസെ റോഡ്രിഗസ് ഫ്രഞ്ച് ക്ളബ് പാരിസ് സെന്‍റ് ജെര്‍മെയ്നിലേക്ക് കൂടുമാറി. 25 ദശലക്ഷം യൂറോക്കാണ് 23കാരനെ ഫ്രഞ്ച് ചാമ്പ്യന്മാര്‍ സ്വന്തമാക്കിയത്. അഞ്ചു വര്‍ഷത്തേക്കുള്ള കരാറിലാണ് താരം ഒപ്പുചാര്‍ത്തിയത്. പുതിയ കോച്ച് ഉനായി എംറി സ്ഥാനമേറ്റശേഷം പി.എസ്.ജിയിലത്തെുന്ന അഞ്ചാമത്തെ താരമാണ് ജെസെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ഗാരെത് ബെയ്ല്‍, കരീം ബെന്‍സേമ എന്നിവര്‍ അണിനിരക്കുന്ന റയല്‍ മുന്‍നിരയിലേക്ക് യുവന്‍റസിലേക്ക് ലോണില്‍ പോയിരുന്ന അല്‍വാരോ മൊറാറ്റ കൂടി തിരിച്ചത്തെുന്നതോടെ പകരക്കാരനായി പോലും അവസരം കുറയുമെന്നു തിരിച്ചറിഞ്ഞാണ് ജെസെയുടെ കൂടുമാറ്റം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.