മാഞ്ചസ്റ്റര്‍: തോല്‍വിയില്‍ മനംമടുത്ത് ഓള്‍ഡ് ട്രാഫോഡില്‍ പതിവ് ആരാധകക്കൂട്ടമത്തെിയില്ളെങ്കിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ജയത്തോടെ തിരിച്ചുകയറി. ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക പോരാട്ടത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ക്രിസ്റ്റല്‍ പാലസിനെയാണ് ‘ചുവന്ന ചെകുത്താന്മാര്‍’ തോല്‍പിച്ചത്. ജയത്തോടെ 34 കളികളില്‍ നിന്ന് 59 പോയന്‍റുമായി യുനൈറ്റഡ് അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ വര്‍ണാഭമാക്കി. നിലവില്‍ അഞ്ചാമതുള്ള യുനൈറ്റഡിന് മുന്നില്‍ ഒരു പോയന്‍റിന്‍െറ മുന്‍തൂക്കത്തോടെ ആഴ്സനല്‍ നാലാമതാണ്. ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് ടിക്കറ്റ് കിട്ടുക.
നാലാം മിനിറ്റില്‍ ക്രിസ്റ്റല്‍ പാലസിന്‍െറ ഡാമിയന്‍ ഡിലനെയിയുടെ സെല്‍ഫ് ഗോളിലൂടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മുന്നിലത്തെിയത്. 55ാം മിനിറ്റില്‍ ഡാര്‍മിയന്‍ ലീഡുയര്‍ത്തി. മറ്റ് മത്സരങ്ങളില്‍ ലിവര്‍പൂള്‍ 4-0ന് എവര്‍ട്ടനെ തകര്‍ത്തു.
വെസ്റ്റ്ഹാം 3-1ന് വാറ്റ്ഫോഡിനെയും കീഴടക്കി. ഡിവോക് ഒറിഗി, മാമാദൗ സകോ, ഡാനിയല്‍ സ്റ്റുറിജ്, ഫിലിപെ കൗടിന്യോ എന്നിവരാണ് ലിവര്‍പൂളിനായി വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.