ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാരെ തൊടാനുള്ള അവസരം മാഞ്ചസ്റ്റര്‍ സിറ്റിക്ക് നഷ്ടമായി. 34ാം അങ്കത്തില്‍ ന്യൂകാസില്‍ യുനൈറ്റഡിനോട് സമനില (1-1) വഴങ്ങിയതോടെ പ്രീമിയര്‍ ലീഗിലെ കിരീടപ്പോരാട്ടത്തില്‍ സിറ്റി പിന്തള്ളപ്പെട്ടു.
14ാം മിനിറ്റില്‍ സെര്‍ജിയോ അഗ്യൂറോയിലൂടെ പിറന്ന ഓഫ്സൈഡ് മണമുള്ള ഗോളിലൂടെ സിറ്റി മുന്നിലത്തെിയെങ്കിലും ഒന്നാം പകുതി പിരിയുംമുമ്പേ ന്യൂകാസില്‍ സമനില നേടി. 31ാം മിനിറ്റില്‍ വര്‍നോന്‍ അനിറ്റയിലൂടെയാണ് ന്യൂകാസില്‍ വിലപ്പെട്ട ഒരു പോയന്‍റ് പിടിച്ചത്.
തരംതാഴ്ത്തല്‍ ഭീഷണിയിലുള്ള ടീം 29 പോയന്‍റുമായി 19ാം സ്ഥാനത്താണിപ്പോള്‍.
ആറു കളിയിലെ വിശ്രമം കഴിഞ്ഞ് നായകന്‍ വിന്‍സന്‍റ് കംബനി തിരിച്ചത്തെിയ ആവേശത്തിലായിരുന്നു സിറ്റി.
അടുത്തയാഴ്ച ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ റയലിനെ നേരിടാനിരിക്കെയാണ് കംബനിയുടെ തിരിച്ചുവരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.