ബാഴ്സലോണയുടെ തോല്‍വിക്കിടയില്‍ കരിയറിലെ നാഴികക്കല്ല് തൊട്ട് ലയണല്‍ മെസ്സി. വലന്‍സിയക്കെതിരെ ബാഴ്സയുടെ ആശ്വാസ ഗോള്‍ നേടിയ മെസ്സി കരിയറിലെ ഗോള്‍നേട്ടം 500ലത്തെിച്ചു. 11 വര്‍ഷത്തെ കരിയറിനിടയിലാണ് അര്‍ജന്‍റീന-ബാഴ്സ കുപ്പായത്തിലായി 500 ഗോള്‍ അടിച്ചത്. യൂത്ത് ടീമില്‍ കളിച്ച് തിളങ്ങിയ മെസ്സി 2005 മേയില്‍ ബാഴ്സലോണ സീനിയര്‍ ടീമിനുവേണ്ടി അല്‍ബകെറ്റെക്കെതിരെ ആദ്യ ഗോള്‍ നേടി. 17 വയസ്സായിരുന്നു അന്ന് പ്രായം. അര്‍ജന്‍റീനക്കുവേണ്ടി 50 ഗോളടിച്ചപ്പോള്‍ ശേഷിച്ച 450ഉം കറ്റാലന്‍ കുപ്പായത്തിലായിരുന്നു. സ്പാനിഷ് ലാ ലിഗയില്‍ 309, ചാമ്പ്യന്‍സ് ലീഗില്‍ 83, കിങ്സ് കപ്പ് 39, സൂപ്പര്‍ കപ്പ് 11, ക്ളബ് വേള്‍ഡ് കപ്പ് അഞ്ച്, യൂറോ സൂപ്പര്‍ കപ്പ് മൂന്ന് എന്നിങ്ങനെയാണ് ബാഴ്സ കുപ്പായത്തിലെ ഗോളുകള്‍. ആകെ കളിച്ചത് 632 മത്സരങ്ങള്‍.
റയല്‍ മഡ്രിഡിന്‍െറ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കഴിഞ്ഞ ഒക്ടോബറില്‍ ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 791 കളിയില്‍ ക്രിസ്റ്റ്യാനോയുടെ ഗോളുകള്‍ 539ലത്തെി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.