ഫിഫ പട്ടികയില്‍ ഏഴുപേര്‍

സൂറിക്: ഫെബ്രുവരി 26ന് നടക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ഏഴു സ്ഥാനാര്‍ഥികളുടെ പട്ടികയായതായി ഫിഫ അറിയിച്ചു. പ്രിന്‍സ് അലി ബിന്‍ അല്‍ ഹുസൈന്‍, മുസ ബിലിറ്റി, ജെറോം ഷാംപെയ്ന്‍, ജിയാനി ഇന്‍ഫന്‍റിനോ, മിഷേല്‍ പ്ളാറ്റിനി, ഷെയ്ക് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ, ടോക്യോ സെക്സ്വെയ്ല്‍ എന്നിവരെയാണ് സ്ഥാനാര്‍ഥികളായി ഫിഫ പ്രഖ്യാപിച്ചത്. നാമനിര്‍ദേശം സമര്‍പ്പിച്ചതായി ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ച ട്രിനിഡാഡ്-ടുബേഗോ മുന്‍ ക്യാപ്റ്റന്‍ ഡേവിഡ് നഖദ് ഫിഫയുടെ പട്ടികയില്‍ ഇടംപിടിച്ചില്ല.
യുവേഫ പ്രസിഡന്‍റ് മിഷേല്‍ പ്ളാറ്റിനി ഒഴികെ  ബാക്കിയെല്ലാവരുടെയും നാമനിര്‍ദേശരേഖകള്‍ ഇലക്ടറല്‍ കമ്മിറ്റി പരിശോധിച്ച് എത്തിക്സ് കമ്മിറ്റിക്ക് കൈമാറിയതായി ഫിഫ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഓരോരുത്തരുടെയും സ്വഭാവനിഷ്ഠകള്‍ സംബന്ധിച്ച് അന്വേഷണത്തിലൂടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷമായിരിക്കും അവസാന പോരിനായുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.