തുടരെ തോല്‍വി; ആസ്റ്റന്‍വില്ല കോച്ചിനെ പുറത്താക്കി

ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് സീസണില്‍ എട്ടുകളിയില്‍ തോറ്റ ആസ്റ്റന്‍വില്ല കോച്ചിനെ പുറത്താക്കി. 10 കളി കഴിഞ്ഞപ്പോള്‍ ഒരോ ജയവും സമനിലയും എട്ടു തോല്‍വിയുമായി 19ാം സ്ഥാനത്തിരിക്കെയാണ് കോച്ച് ടിം ഷെര്‍വുഡിനെ പരിശീലകസ്ഥാനത്തുനിന്നും പറഞ്ഞുവിട്ടത്. കഴിഞ്ഞ സീസണില്‍ ടോട്ടന്‍ഹാമിനെ എഫ്.എ കപ്പ് ഫൈനല്‍വരെയത്തെിച്ച ടിം ഷെര്‍വുഡിനെ വന്‍ പ്രതിഫലത്തിനായിരുന്നു ആസ്റ്റന്‍വില്ല ടീമിലത്തെിച്ചത്. എന്നാല്‍, സീസണിലെ ആദ്യ മത്സരത്തില്‍ ബേണ്‍ മൗത്തിനെ 1^0ത്തിന് തോല്‍പിച്ചതിനുപിന്നാലെ തുടരെ തോല്‍വികളായി. കഴിഞ്ഞ ഒമ്പതുകളിയില്‍ ഒരു പോയന്‍റ് മാത്രമേ ടീമിന് സ്വന്തമാക്കാന്‍ കഴിഞ്ഞുള്ളൂ.  


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.