ബ്രസീല്‍ വിജയവഴിയില്‍; അര്‍ജന്‍റീനക്ക് സമനിലക്കുരുക്ക്

സാവോപോളോ: ലോകകപ്പ് യോഗ്യതാ റൗണ്ടിലെ രണ്ടാം പോരാട്ടത്തിനിറങ്ങിയ മഞ്ഞപ്പട വിജയവഴിയില്‍ തിരികെയത്തെി. അതേസമയം പരഗ്വേ അര്‍ജന്‍റീനയെ ഗോള്‍ രഹിത സമനിലയില്‍ പിടിച്ചു കെട്ടി. ബുധനാഴ്ച ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങിയ ബ്രസീല്‍ വെനിസ്വേലയെ 3^1നാണ് പരാജയപ്പെടുത്തിയത്. ഇരട്ട ഗോള്‍ നേടിയ വില്യനാണ് ബ്രസീലിന് ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ വിജയമൊരുക്കിയത്.

മത്സരം ആരംഭിച്ച് ഒന്നാം മിനിറ്റില്‍ തന്നെ വില്യന്‍ ബ്രസീലിനായി വലകുലുക്കി. കഴിഞ്ഞ മത്സരത്തില്‍ അമ്പേ പരാജിതരായ മഞ്ഞപ്പട സ്റ്റാര്‍ട്ടിങ് ഗോള്‍ നേടിയത് ഗാലറിയെ ഇളക്കി മറിച്ചിരുന്നു. തുടര്‍ന്ന് 42ാം മിനിറ്റിലും വില്യന്‍ അവതരിച്ചു. 64ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ സാന്‍േറാസ് വെനസ്വേലക്കായി മറുപടി ഗോള്‍ നേടി. എന്നാല്‍ പത്തു മിനിറ്റിനകം റിക്കാര്‍ഡോ ഒലിവേറിയ ബ്രസീലിന്‍െറ ലീഡുയര്‍ത്തി. സമീപകാലത്തെ ബ്രസീലിന്‍െറ കളികളില്‍ ആരാധകരെ സംതൃപ്തരാക്കുന്ന മത്സരമായിരുന്നു ഇന്നലത്തേത്. ഈ മത്സരത്തോടെ സസ്പെന്‍ഷന്‍ പൂര്‍ത്തിയായ നെയ്മറിന് അടുത്ത മത്സരത്തില്‍ മഞ്ഞക്കുപ്പായത്തില്‍ തിരിച്ചത്തൊനാകും.
 

Full View



എവേ മാച്ചില്‍ പരഗ്വേയെ വീഴ്ത്താന്‍ അര്‍ജന്‍റീന കിണഞ്ഞു പരിശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു. സൂപ്പര്‍ താരം ലയണല്‍ മെസിയുടെ അഭാവം അര്‍ജന്‍റീനയുടെ പ്രകടനത്തില്‍ ദൃശ്യമായിരുന്നു. കാര്‍ലോസ് ടെവസാണ് നീലപ്പടയുടെ മുന്നേറ്റത്തെ നയിച്ചിരുന്നത്. ആദ്യ മത്സരത്തില്‍ ബ്രസീല്‍ ചിലിയോട് 2^0ത്തിനും അര്‍ജന്‍റീന എക്വഡോറിനോട് 2^0ത്തിനും തോറ്റിരുന്നു.



മറ്റു മത്സരങ്ങളില്‍ എക്വഡോര്‍ ബൊളീവിയയെ രണ്ടു ഗോളുകള്‍ക്കും ഉറുഗ്വായ് കൊളംബിയയെ മൂന്ന് ഗോളുകള്‍ക്കും പെറുവിനെ 3^4ന് ചിലിയും പരാജയപ്പെടുത്തി.


 

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.