ഇംഗ്ളണ്ട് പത്തരമാറ്റ്

വില്‍നിയസ്: യൂറോ യോഗ്യതാ പോരാട്ടങ്ങളില്‍ പത്തില്‍ പത്ത് ജയങ്ങളുമായി ഇംഗ്ളണ്ടിന് ‘പെര്‍ഫെക്ട് 10’ നേട്ടം. അവസാന മത്സരത്തില്‍ ലിത്വേനിയയെ 3^0ത്തിന് തകര്‍ത്താണ് ഫ്രാന്‍സിലേക്കുള്ള സ്വപ്നക്കുതിപ്പ് ഇംഗ്ളണ്ട് പൂര്‍ത്തിയാക്കിയത്. 2016 യൂറോക്ക് നേരത്തെതന്നെ യോഗ്യത ഉറപ്പിച്ചുകഴിഞ്ഞ ഇംഗ്ളീഷ്പട 100 ശതമാനം ജയമെന്ന ലക്ഷ്യവുമായിറങ്ങിയാണ് ലിത്വേനിയയെ തകര്‍ത്തെറിഞ്ഞത്. യൂറോ യോഗ്യതയില്‍ എല്ലാ മത്സരങ്ങളും ജയിക്കുന്ന ആറാമത്തെ മാത്രം ടീമാണ് ഇംഗ്ളണ്ട്. 2012ല്‍ സ്പെയിനാണ് ഏറ്റവുമൊടുവില്‍ എല്ലാ യോഗ്യതാ പോരാട്ടങ്ങളും ജയിച്ച ടീം.  റോസ് ബാര്‍ക്ലിയും(29) ഓക്സ്ലെയ്ഡ് ഷാംബെര്‍ലെയ്നുമാണ്(62) ഇംഗ്ളീഷ് നിരയില്‍നിന്ന് വലകുലുക്കിയത്. ലിത്വേനിയന്‍കീപ്പര്‍ ഗിഡ്രൂയിസ് അര്‍ലൗസ്കിസിന്‍െറ(35) വക സെല്‍ഫ് ഗോളും പിറന്നതോടെയാണ് ഇംഗ്ളണ്ടിന്‍െറ കണക്കില്‍ മൂന്നു ഗോളത്തെിയത്.
ഗ്രൂപ് സിയില്‍ ഒന്നാമതായി യോഗ്യത നേടിയ നിലവിലെ യൂറോ ചാമ്പ്യന്‍ സ്പെയിന്‍, യുക്രെയ്നെ 1^0ത്തിന് തോല്‍പിച്ചു. ഡിഫന്‍ഡര്‍ മരിയോ ഗസ്പറിന്‍െറ ഹെഡറാണ് സ്പെയിനിന്‍െറ ജയമൊരുക്കിയത്.  ഇതേ ഗ്രൂപ്പില്‍ ലക്സംബര്‍ഗിനെ 4^2ന് മുക്കിയ സ്ലോവാക്യ ആദ്യമായി യൂറോക്ക് യോഗ്യത നേടി. മരെക് ഹാംസികിന്‍െറ ഇരട്ടപ്രഹരവും ആദം നെമെക്, റോബര്‍ട്ട് മക് എന്നിവരുടെ ഗോളുകളുമാണ് സ്ലോവാക്യക്ക് ജയമൊരുക്കിയത്. മരിയോ മുത്സ്ച്, ലാഴ്സ് ഗെഴ്സണ്‍ എന്നിവരിലൂടെ ലക്സംബര്‍ഗ് മറുപടി നല്‍കി. മറ്റു മത്സരങ്ങളില്‍ എസ്തോണിയയെ സ്വിറ്റ്സര്‍ലന്‍ഡും(1^0) സാന്‍ മരിനോയെ സ്ലൊവീനിയയും(2^0) ലിച്ടെന്‍സ്റ്റെയ്നിനെ ഓസ്ട്രിയയും(3^0) മോണ്ടിനെഗ്രോയെ റഷ്യയും(2^0) മള്‍ഡോവയെ സ്വീഡനും (2^0) തോല്‍പിച്ചു. ബെലറൂസും മാസിഡോണിയയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.