ഫിഫ റാങ്കിങ്: അര്‍ജന്‍റീന ഒന്നാമത്; ഇന്ത്യക്ക് വീഴ്ച

ന്യൂഡല്‍ഹി: ഫിഫ ഫുട്ബാള്‍ റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി. ഏറ്റവും പുതിയ റാങ്കിങ് പട്ടികയില്‍ 12 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യ 167-ാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യത മത്സരങ്ങളിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കഴിഞ്ഞ മാസം റാങ്കിംഗില്‍ ഇന്ത്യ 155-ാം സ്ഥാനത്തായിരുന്നു ഉണ്ടായിരുന്നത്.  ഇന്ത്യയുടെ ഇനിയുള്ള യോഗ്യതാ മത്സരങ്ങള്‍ തുര്‍ക്കിമെനിസ്ഥാനും ഒമാനുമെതിരെയാണ്.

അര്‍ജന്‍റീനയാണ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ലോകജേതാക്കളായ ജര്‍മനി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, കൊളംബിയ എന്നിവ യാഥാക്രമം രണ്ടു മുതല്‍ അഞ്ചുവരെയുള്ള സ്ഥാനങ്ങളിലുണ്ട്. മുന്‍ ലോക ചാമ്പ്യന്മാരായ ബ്രസീല്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.