സേവ് ബ്ലാസ്റ്റേഴ്സ്

കൊച്ചി: ജയിച്ചാലും തോറ്റാലും ഈ ടീമിനെ മറക്കാനാകില്ളെന്ന് വീണ്ടും ഓര്‍മിപ്പിച്ച് ആരാധകക്കൂട്ടത്തിന്‍െറ പ്രകടനം. ആദ്യ സീസണിലെ റണ്ണേഴ്സ് അപ്പായ ടീമിനും കളിക്കാര്‍ക്കും ആശംസകളുമായത്തെിയ ആരാധകര്‍ ടീമിനെ മികച്ച രീതിയില്‍ വാര്‍ത്തെടുക്കുന്നതില്‍ പരാജയപ്പെട്ട മാനേജ്മെന്‍റിനെതിരെ മുദ്രാവാക്യങ്ങളുമുയര്‍ത്തി. ഫേസ്ബുക്കില്‍ മഞ്ഞപ്പടയെന്ന് അറിയപ്പെടുന്ന ആരാധകരുടെ കൂട്ടമാണ് സേവ് ബ്ളാസ്റ്റേഴ്സ് പ്ളക്കാര്‍ഡുകളുമായി സ്റ്റേഡിയത്തിലത്തെിയത്. നാല്‍പതോളം വരുന്ന ആരാധകരാണ് ടീമിന് ആശംസകളും മാനേജ്മെന്‍റിനെതിരെ പ്രതിഷേധവുമായത്തെിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.