മാര്‍ട്ടിനസിന്‍െറ ഗോള്‍ വരള്‍ച്ചക്ക് അറുതി; ബയേണിന് ജയം

ബര്‍ലിന്‍: രണ്ടു വര്‍ഷത്തെ ഇടവേളക്കുശേഷം ക്ലബ്ബിനായി സ്പാനിഷ് താരം യാവി മാര്‍ട്ടിനസ് വലകുലുക്കിയ ബുണ്ടസ് ലിഗ മത്സരത്തില്‍ ബയേണ്‍ മ്യൂണികിന് ജയം. എവേ പോരാട്ടത്തില്‍ ഷാല്‍കെയെ 3-1നാണ് ജര്‍മന്‍ ചാമ്പ്യന്‍ മറികടന്നത്. ഇതോടെ, പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ബയേണിന്‍െറ ലീഡ് എട്ടു പോയന്‍റായി ഉയരുകയും ചെയ്തു. ഡേവിഡ് അലാബയുടെ ഒമ്പതാം മിനിറ്റ് ഗോളില്‍ മുന്നിലത്തെിയ ബയേണിനെ 17 ാം മിനിറ്റില്‍ മാക്സ് മെയെറിന്‍െറ ഗോളിലൂടെ സമനിലയില്‍ പിടിച്ച ഷാല്‍കെ കരുത്തുകാട്ടിയിരുന്നു.

 ഒന്നാം പകുതി സമനിലയില്‍ കലാശിച്ചു. രണ്ടാമതുള്ള ബൊറൂസിയ ഡോര്‍ട്ട്മുണ്ട് കഴിഞ്ഞ ദിവസം ഹാംബുര്‍ഗറോട് 3-1ന് തോറ്റത് മുതലാക്കി പോയന്‍റ് ലീഡ് ഉയര്‍ത്താനായി ജയം എന്ന ലക്ഷ്യം മാത്രം മുന്നില്‍ കണ്ട സന്ദര്‍ശകര്‍ രണ്ടാം പകുതിയില്‍ കൂടുതല്‍ ശക്തമായ ആക്രമണമഴിച്ചുവിട്ടു. ഫലമായി 69 ാം മിനിറ്റിലാണ് മാര്‍ട്ടിനസ് ഹെഡറിലൂടെ ഗോള്‍ കണ്ടത്തെിയത്. ഇഞ്ചുറിടൈമില്‍ തോമസ് മ്യൂളര്‍ ഒരു തവണകൂടി ഷാല്‍കെ വലകുലുക്കി സ്കോര്‍ 3-1 ലേക്ക് ഉയര്‍ത്തി. 13 മത്സരങ്ങളില്‍നിന്ന് 37 പോയന്‍റാണ് ബയേണിനുള്ളത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-17 01:00 GMT