ലണ്ടന്‍: മൂന്നു മത്സരങ്ങള്‍ നീണ്ട തോല്‍വിക്കഥകള്‍ക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ഒടുവിലൊരു മാറ്റം. ഇടവേളക്കുശേഷം തിരിച്ചത്തെിയ പ്രീമിയര്‍ ലീഗില്‍ നോര്‍വിച് സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് ജോസെ മൗറീന്യോയുടെ കുട്ടികള്‍ ഗുരുവിന് ആശ്വസിക്കാന്‍ വക നല്‍കി. 64ാം മിനിറ്റില്‍ ഡീഗോ കോസ്റ്റയുടെ ഗോളാണ് വിലപ്പെട്ട മൂന്നു പോയന്‍റ് ചെല്‍സിക്ക് സമ്മാനിച്ചത്.
മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, വാറ്റ്ഫോര്‍ഡിനെ 2-1ന് തോല്‍പിച്ചു. പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം യുനൈറ്റഡ് സുരക്ഷിതമാക്കി. മെംഫിസ് ഡീപെയുടെ 11ാം മിനിറ്റ് ഗോളിലൂടെ തുടക്കത്തില്‍ തന്നെ ലീഡ് പിടിച്ച യുനൈറ്റഡ്, ജയം ഉറപ്പിച്ച് മത്സരം അവസാനിപ്പിക്കാന്‍ തയാറെടുക്കവേ 87ാം മിനിറ്റില്‍ ട്രോയ് ഡീനെ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് ആതിഥേയരെ ഒപ്പമത്തെിച്ചു. പക്ഷേ, ആശ്വാസ നിമിഷങ്ങളില്‍നിന്ന് മുക്തരാകുംമുമ്പ് 90ാം മിനിറ്റില്‍ അതേ ട്രോയ് ഡീനെ സെല്‍ഫ് ഗോളടിച്ചതോടെ ജയം യുനൈറ്റഡിന് സ്വന്തമായി.
ആഴ്സനല്‍ പക്ഷേ, തോല്‍വിയുമായി തലകുനിച്ചു. വെസ്റ്റ്ബ്രോംവിച് ആല്‍ബിയോണ്‍ 2-1നാണ് ആഴ്സനലിനെ നാണംകെടുത്തിയത്. മറ്റു മത്സരങ്ങളില്‍ എവര്‍ട്ടണ്‍, ആസ്റ്റണ്‍ വില്ലയെയും (4-0), ലെയ്സെസ്റ്റര്‍ സിറ്റി, ന്യൂകാസില്‍ യുനൈറ്റഡിനെയും (3-0) സ്റ്റോക് സിറ്റി, സതാംപ്ടണിനെയും (1-0) തോല്‍പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.